Don't Miss!
- Sports
സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഭർത്താവിനെ എന്റെ മുന്നിൽ വെച്ച് അവൾ ചുംബിച്ചു; സീരിയൽ നടിക്കെതിരെ ദിവ്യയുടെ ആരോപണങ്ങൾ
തമിഴ് സീരിയൽ രംഗത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടൻ അർണവും ദിവ്യ ശ്രീധറും തമ്മിലുണ്ടായ പ്രശ്നങ്ങൾ. അർണവ് തന്നെ വിവാഹം കഴിച്ചത് വഞ്ചിച്ചെന്നും ശാരീരിക പീഡനമേൽപ്പിക്കുന്നെന്നും ആരോപിച്ച് ദിവ്യ ശ്രീധർ പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായത്. പിന്നാലെ അർണവ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തുകയും തന്റെ ഭാഗ്യം ന്യായീകരിക്കുകയും ചെയ്തു.
Also Read: സിനിമയില്ലാതെ എവിടെ നിന്നാണ് ഇത്രയും പണം? മറുപടിയുമായി നടി നമിത പ്രമോദ്

മറ്റൊരു സീരിയിൽ നടിയുമായി അടുത്ത ബന്ധം പുലർത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോൾ അർണവിനെയും ഈ നടിയെയും ഒരു റൂമിൽ കണ്ടെന്നും ആയിരുന്നു ദിവ്യ പറഞ്ഞത്. ഗർഭിണിയായ തന്നെ ഈ സ്ത്രീ ആക്രമിച്ചെന്നും ദിവ്യ ആരോപിച്ചിരുന്നു.
അർണവിന് വേണ്ടി താൻ മതം മാറിയെന്നും ഇപ്പോൾ സ്വന്തം മതത്തിൽ പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ തന്നോട് അർണവ് അകലം കാണിക്കുകയുമാണെന്നാണ് ദിവ്യ പറഞ്ഞത്. ഈ പെൺകുട്ടി തനിക്ക് മോശം മെസേജുകൾ അയച്ചെന്നും തന്റെ മുന്നിൽ വെച്ച് അർണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അർണവ് മറുത്തൊന്നും പറഞ്ഞില്ലെന്നുമാണ് ദിവ്യയുടെ ആരോപണം.

2017 ൽ കേളഡി കൺമണി എന്ന സീരിയലിലെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ചാണ് അർണവും ദിവ്യയും പരിചയപ്പെടുന്നത്. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയും ആയിരുന്നു ദിവ്യ. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.
അഞ്ച് വർഷം തങ്ങൾ ലിംവിഗ് ടുഗെദറിൽ ആയിരുന്നെന്ന് ദിവ്യ പറയുന്നു. ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഫ്ലാറ്റുമെടുത്തു. ഈ ഫ്ലാറ്റ് വാങ്ങാൻ വേണ്ടി തന്റെ ആഭരണങ്ങൾ വിറ്റെന്നും നടി പറയുന്നു. കൊവിഡ് സമയമായിരുന്നതിനാൽ അർണവിന് ജോലി ഉണ്ടായിരുന്നില്ല.

സാമ്പത്തിക കാര്യങ്ങൾ ഭൂരിഭാഗവും നോക്കിയിരുന്നത് ഞാനായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് അർണവ് പറയുകയും ഇത് പ്രകാരം താൻ ഇസ്ലാം മതം സ്വീകരിച്ചെന്നും നടി പറഞ്ഞു. ജൂൺ 29 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ശേഷം ദിവ്യ ഗർഭിണിയുമായി, ഇതിന് ശേഷം അർണവ് തന്നെ അവഗണിക്കുകയാണെന്നാണ് ദിവ്യയുടെ ആരോപണം.

അർൺവിനെതിരെ ദിവ്യ പൊലീസിൽ പരാതി കൊടുക്കുകയും ഉണ്ടായി. ഗർഭിണി ആയിരിക്കെയും അർണവ് തന്നെ മർദ്ദിച്ചെന്നും തനിക്കെന്തെങ്കിലം സംഭവിച്ചാൽ ഭർത്താവ് ആയിരിക്കും കാരണക്കാരനെന്നും ദിവ്യ പറയുന്നു. മുഹമ്മദ് എന്നാണ് അർണവിന്റെ യഥാർത്ഥ പേര്. ശക്തി എന്ന സീരിയലിലൂടെയാണ് അർണവ് 2014 ൽ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അർണവ് രംഗത്തെത്തിയിട്ടുണ്ട്. ദിവ്യയുടെ ആരോപണങ്ങൾ തെറ്റാണെന്നും താനവളെ മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും അർണവ് പറയുന്നു. ദിവ്യ തന്നെയാണ് അടിച്ചതെന്നും പൊസസീവ്നെസ് മൂലം ദിവ്യ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നെന്നും അർണവ് പറഞ്ഞു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!