ഒരു കൊടുങ്കാറ്റിനും ഈ ബന്ധം തകർക്കാനാകില്ലെന്ന് അൻഷിത; രണ്ട് പേരും ബിഗ് ബോസിൽ; മുൻ ഭാര്യയുടെ ആരോപണം
കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് തമിഴ് എട്ടാം സീസണിന് തുടക്കമായിരിക്കുകയാണ്. ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ സീസൺ പ്രേക്ഷകരിലേക്കെത്തുന്നത്. വിജയ് സേതുപതിയാണ് എട്ടാം സീസണിലെ അവതാരകൻ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥികളാണ് ഇത്തവണ വന്നിരിക്കുന്നത്. ഇതിലൊരാളാണ് നടൻ അർണവ്. തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ് അർണവ്. 2014 ൽ ശക്തി എന്ന സീരിയലിൽ ചെയ്ത വില്ലൻ വേഷത്തിലൂടെയാണ് അർണവ് ശ്രദ്ധ നേടുന്നത്. പിന്നീട് നായക നടനായും അർണവ് ജനപ്രീതി നേടി.
എന്നാൽ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ അർണവിന്റെ പ്രതിച്ഛായ തകർത്തു. ഭാര്യയായ നടി ദിവ്യ ശ്രീധർ ഉന്നയിച്ച ആരോപണമാണ് ഇതിന് കാരണമായത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ദിവ്യയും അർണവും. അർണവിനെ വിശ്വസിച്ച താൻ വിവാഹം ചെയ്ത് ഇസ്ലാം മതത്തിലേക്ക് മാറി. എന്നാൽ മറ്റൊരു നടിയുമായി വിവാഹേതര ബന്ധം വെച്ച അർണവ് തന്നെ വഞ്ചിച്ചെന്നും ശാരീരികമായ ഉപദ്രവിച്ചെന്നും ദിവ്യ ആരോപിച്ചു.

എന്നാൽ ആരോപണം അർണവ് നിഷേധിച്ചു. ആദ്യ വിവാഹ ബന്ധത്തിൽ മകളുള്ള കാര്യം ദിവ്യ മറച്ച് വെച്ചെന്നാണ് അർണവ് ഉന്നയിച്ച വാദം. അർണവിൽ രണ്ടാമതൊരു കുഞ്ഞ് കൂടെ ദിവ്യ ശ്രീധറിനുണ്ട്. രണ്ട് പേരും ഇന്ന് പിരിഞ്ഞ് കഴിയുകയാണ്. അർണവിനെതിരെ ചില അഭിമുഖങ്ങളിൽ ഗുരുതരമായ ആരോപണങ്ങൾ ദിവ്യ ശ്രീധർ ഉന്നയിച്ചിട്ടുണ്ട്.
അർണവ് പണത്തിന് വേണ്ടി സ്ത്രീകളുമായും പുരുഷൻമാരുമായും ബന്ധം വെച്ചെന്നും ഇവരെയെല്ലാം പണത്തിന് വേണ്ടി ഉപയോഗിച്ചെന്നും ദിവ്യ ആരോപിച്ചു. ജസ്റ്റിൻ എന്ന യുവാവിനെ അർണവ് പ്രണയം നടിച്ച് വഞ്ചിച്ചെന്നും ഈ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തെന്നും ദിവ്യ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചില മെസേജുകളുടെ സ്ക്രീൻ ഷോട്ടും കോൾ റെക്കോഡുകളും ദിവ്യ പുറത്ത് വിട്ടു. കുറച്ച് നാൾ ഈ വിവാദം നീണ്ട് നിന്നെങ്കിലും പതിയെ കെട്ടടങ്ങി.

ഇന്ന് നടി അൻഷിതയുടെ അടുത്ത സുഹൃത്താണ് അർണവ്. അൻഷിതയും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ചെല്ലമ്മ എന്ന സീരിയൽ ചെയ്യവെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താനും അർണവും അടുത്ത സുഹൃത്തുക്കളാണെന്നാണ് അൻഷിത പറയുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്റെ കൈ പിടിച്ചുള്ള ഫോട്ടോ അൻഷിത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ഒരു കൊടുങ്കാറ്റിനും നമ്മുടെ ബന്ധത്തിന്റെ അടിത്തറ ഇളക്കാൻ പറ്റില്ലെന്നും ഫോട്ടോയ്ക്കൊപ്പം കുറിച്ചു.
ഗോസിപ്പുകൾക്ക് വിരാമമിടാൻ പറ്റില്ല. നെഗറ്റീവായി പത്ത് പേർ സംസാരിച്ചാലേ മറുവശത്ത് വളരെ നന്നായി പോസിറ്റീവായി നമുക്ക് ജീവിക്കാൻ പറ്റൂയെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ പോയി ഇടപെടരുതെന്നാണ് ഞാനെപ്പോഴും പറയാറുള്ളത്. അറിയാത്ത കാര്യങ്ങളിൽ തലയിടരുതെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ അൻഷിത പറഞ്ഞു. അർണവ് ബിഗ് ബോസിൽ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications