കുഞ്ഞിനെ കാണണമെന്ന് ഞാൻ ആവശ്യപ്പെടില്ല; അനുഭവിച്ചത് ഞാനാണ്; കുഞ്ഞ് പിറന്ന ശേഷം അർണവ്
തമിഴ് ടെലിവിഷൻ രംഗത്ത് അടുത്തിടെ വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു സീരിയൽ താരങ്ങളായ ദിവ്യ ശ്രീധറും അർണവും തമ്മിലുള്ള പ്രശ്നം. അർണവ് തന്നെ വിവാഹം കഴിച്ച് വഞ്ചിച്ചെന്നും ഗർഭിണിയായിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധം വെച്ചെന്നും ദിവ്യ ശ്രീധർ ആരോപിച്ചതോടെയാണ് പ്രശ്നം കടുത്തത്. മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് നടത്തിയ പരസ്യ ആരോപണങ്ങൾ അർണവിനെ പ്രതിക്കൂട്ടിലാക്കി.
അർണവിന് നിയമ നടപടികൾ നേരിടേണ്ടി വരികയും കുറച്ച് നാൾ ജയിലിൽ കഴിയേണ്ടിയും വന്നു. പുറത്തിറങ്ങിയ ശേഷവും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചില്ല. ഇതിനിടെ ദിവ്യ ഒരു പെൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. രണ്ട് പേരും ഇപ്പോൾ തങ്ങളുടേതായ കരിയർ തിരക്കുകളിലാണ്. ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ അർണവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നിയമപരമായോ കുടുംബം ഇടപെട്ടോ കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെടാൻ പോവുന്നില്ലെന്ന് അർണവ് വ്യക്തമാക്കി. അതേസമയം മകളെ ഉപേക്ഷിച്ചതെല്ലന്നും അർണവ് പറയുന്നു. ദിവ്യ നോക്കിയില്ലെങ്കിൽ കുഞ്ഞിനെ ഞങ്ങളാണ് നോക്കേണ്ടത്. അതിന്റെ ഉത്തരവാദിത്വമുണ്ട്. ഞങ്ങൾ രണ്ട് പേരുടെയും സാമ്പത്തിക സ്ഥിതി മോശമല്ല. ഒരു സിനിമ പോലുമില്ലാതെ ദരിദദ്രനായാലും കുഞ്ഞിനെ വളർത്തുമെന്ന് അർണവ് വ്യക്തമാക്കി. പ്രശ്നത്തിൽ ഏറ്റവും കൂടുതൽ അനുഭവിച്ചത് ഞാനാണ്.
ഇനി ഒരുമിച്ച് ജീവിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണെന്നും നടൻ പറഞ്ഞു. ഗർഭിണിയായിരുന്നപ്പോൾ താൻ ചികിത്സയ്ക്ക് ചെലവ് ചെയ്തിട്ടുണ്ട്. താൻ പൊതുജനങ്ങളുടെ മുന്നിൽ അഭിനയിച്ച് കബളിപ്പിക്കുകയല്ലെന്നും അർണവ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ അർണവിന് നേരെ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. മുസ്ലിം മതസ്ഥനാണ് അർണവ്. വീട്ടുകാരുടെ എതിർപ്പ് മൂലമാണ് തന്നെ അർണവ് ഒഴിവാക്കിയതെന്നാണ് ദിവ്യ ശ്രീ ഉന്നയിച്ച ആരോപണം.

ഇതിനിടെ മലയാള സീരിയലിലുൾപ്പെടെ അഭിനയിക്കുന്ന പ്രമുഖ നടിയും ആരോപണ വിധേയയായി. അർണവും ഈ നടിയും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ ഈ നടി വ്യാപക വിമർശനത്തിനിടയായി. എന്നാൽ അർണവ് ഈ നടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇരുവരും ഒരു സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ചെല്ലമ്മ എന്ന സീരിയലിലെ നടിക്കൊപ്പമാണ് അർണവിന്റെ പേര് ഉയർന്ന് കേട്ടത്.
ഈ നടിക്കൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അർണവിനെ കണ്ടു, അത് ചോദ്യം ചെയ്തപ്പോൾ തന്നെ അർണവ് മർദിച്ചു. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്ന് അർണവ് ആവശ്യപ്പെട്ടു. അത് അനുസരിക്കുകയും ചെയ്തു. എന്നാൽ ഗർഭിണിയായതോടെ തന്നെ വേണ്ടാതായി എന്നാണ് ദിവ്യ ശ്രീധർ ഉന്നയിച്ച ആരോപണം.
എന്നാൽ ദിവ്യയുടെ ആരോപണങ്ങളെല്ലാം അർണവ് തള്ളിക്കളയുകയാണുണ്ടായത്. എല്ലാ വീട്ടിലുമുള്ള പ്രശ്നങ്ങളെ തനിക്കും അർണവിനും ഇടയിൽ നടന്നിട്ടുള്ളൂ. അത് പൊതുജന മധ്യത്തിലേക്ക് കൊണ്ട് വരേണ്ട കാര്യമില്ലായിരുന്നു. തന്റെ ഭാഗത്തെ സത്യം ഒരിക്കൽ തെളിയുമെന്നും ഇദ്ദേഹം വാദിച്ചു.
തെറ്റ് ചെയ്തവരാണ് ദുഖിക്കേണ്ടത്. തെറ്റ് ചെയ്യാത്ത ആൾ എന്തിനാണ് തല കുനിക്കുന്നത്. ഞാൻ തല ഉയർത്തിയാണ് നടക്കുന്നത്. ദൈവം എന്നൊരാൾ ഉണ്ട്. സത്യം ദൈവത്തിനറിയാം. അത്കൊണ്ടാണ് കരിയറിൽ വിജയകരമായി പോവാൻ സാധിക്കുന്നത്.
തെറ്റ് ചെയ്യാത്തവർ എന്തിന് ശിക്ഷ അനുഭവിക്കണമെന്നും താനിപ്പോൾ പൂർണ ശ്രദ്ധ കരിയറിന് കൊടുത്ത് മുന്നോട്ട് പോവുകയാണെന്നും അർണവ് നേരത്തെ പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് ദിവ്യ ശ്രീധർ മുന്നോട്ട് പോവുന്നത്.


Click it and Unblock the Notifications











