അര്‍ണോള്‍ഡ് എത്തി, ജയയെ കാണും, രജനിക്കൊപ്പം വേദി പങ്കിടും
ചെന്നൈ: ഹോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ ആയ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ ഇന്ത്യയിലെത്തി. വിക്രം നായകനായ ഐ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിന് വേണ്ടിയാണ് ഷ്വാസ്‌നെഗര്‍ ചെന്നൈയില്‍ എത്തിയത്.
സിനിമാ താരത്തില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള ഭാവപ്പകര്‍ച്ച പരിയമുള്ള ആളാണ് അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍. തമിഴകം ആണെങ്കില്‍ സിനിമ താരങ്ങളെ മുഖ്യമന്ത്രിമാരാക്കിയ സംസ്ഥാനവും.

സെപ്റ്റംബര്‍ 15 ന് രാവിലെയാണ് ടെര്‍മിനേറ്റര്‍ സിനിമകളിലൂടെ ഏവര്‍ക്കും പ്രിയപ്പെട്ടവനായ അര്‍ണോള്‍ഡ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. വൈകീട്ടാണ് സിനിമയുടെ ഓഡിയോ റിലീസിങ് ചടങ്ങ്.
എന്നാല്‍ ഓഡിയോ റിലീസിങ്ങിന് മുമ്പായി അര്‍ണോള്‍ഡ് ഒരാളെ കാണുന്നുണ്ട്. ആരെയാണെന്നല്ലേ.... തമിഴകത്തിന്റെ അമ്മ, മുഖ്യമന്ത്രി പുരട്ചി ചലൈവി കുമാരി ജയലളിതയെ. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരും മുമ്പ് തന്നെ ജയലളിതയെ കാണാനുള്ള ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിക്രം 'ഐ' എന്ന ചിത്രത്തിന് വേണ്ടി ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഷ്വാസ്‌നെഗറിനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. പല തവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയ ആളാണ് വിക്രമിനെ പ്രശംസിച്ചത് എന്നും ഓര്‍ക്കണം.
ഐ യുടെ ഓഡിയോ റിലീസിങിനിടെ ഇന്ത്യയുടെ സൂപ്പര്‍ താരം രജനികാന്തിനേയും ഷ്വാസ്‌നെഗര്‍ കാണും. ഹോളിവുഡ് ആക്ഷന്‍ ഹീറോയും തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോയും ഓഡിയോ റിലീസിങ് ചടങ്ങില്‍ വേദി പങ്കിടും.


Click it and Unblock the Notifications











