»   » തൃഷയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദം; നടിയുടെ അമ്മ ഉമയ്ക്ക് അറസ്റ്റ് വാറണ്ട്

തൃഷയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദം; നടിയുടെ അമ്മ ഉമയ്ക്ക് അറസ്റ്റ് വാറണ്ട്

Posted By: Rohini
Subscribe to Filmibeat Malayalam

ജെല്ലിക്കട്ട് വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണയും അമ്മ ഉമ കൃഷ്ണയും. ഇപ്പോഴിതാ ഇരുവര്‍ക്കും പുതിയ ഒരു പ്രശ്‌നം കൂടെ.

ആ സത്യം തൃഷയുടെ അമ്മ വെളിപ്പെടുത്തി, വിമര്‍ശിച്ചവരെല്ലാം ഞെട്ടി!!

തൃഷയുടെ അമ്മയ്ക്ക് അറസ്റ്റ് വാറണ്ട്. ജെല്ലിക്കട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയ്ക്ക് അറസ്റ്റ് വാറണ്ട് ലഭിച്ചു എന്ന രീതിയിലാണ് തുടക്കത്തില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് തൃഷയുടെ മാനേജര്‍ നിഷേധിച്ചു.

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദം

2005 ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിനില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ അമ്മ ഉമ കൃഷ്ണ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം.

കോടതിയില്‍ ഹാജരായില്ല

എന്നാല്‍ ഇത്രയും നാളായിട്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ ഉമ തയ്യാറായില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്.

ചെന്നൈ കോടതി

ചെന്നൈ കോടതിയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി നടിയുടെ മാനേജര്‍ അറിയിച്ചു.

ജെല്ലിക്കട്ട് വിവാദം

അതേ സമയം മറുവശത്ത് ജെല്ലിക്കട്ട് വിവാദത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് തൃഷ. മൃഗസംരക്ഷണ സംഘടനയായ പെറ്റ സപ്പോര്‍ട്ടറായിരുന്നു തൃഷ. ജെല്ലിക്കട്ടിനെതിര പെറ്റ കേസ് കൊടുത്തിരുന്നു. തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കട്ടിനെതിരെ കേസ് കൊടുത്ത സംഘടനയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ച് ട്വിറ്ററിലൂടെ തൃഷയ്ക്ക് നേരെ ആക്രമണം നടന്നു. നടിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു. എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. വിഷയത്തില്‍ തൃഷയുടെ അമ്മ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

English summary
Arrest warrant against Trisha's mom

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam