എന്നൈ അറിന്താല്‍ വില്ലന്‍ പൊട്ടിക്കരഞ്ഞ് തീയേറ്റര്‍ വിട്ടു, വീഡിയോ കാണൂ
എന്നൈ അറിന്താല്‍ വില്ലന്‍ പൊട്ടിക്കരഞ്ഞ് തീയേറ്റര്‍ വിട്ടു . അജിത്ത് ചിത്രം എന്നൈ അറിന്താളിലെ വില്ലന്‍ വേഷം ചെയ്ത അരുണ്‍ വിജയ് ആണ് ചിത്രം കണ്ട ശേഷം പൊട്ടിക്കരഞ്ഞ് തീയേറ്റര്‍ വിട്ടത് . സിനിമ കാണനെത്തിയ പ്രേക്ഷകര്‍ അരുണിന്റെ വില്ലന്‍ കഥാപാത്രം വിക്ടറിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിലുള്ള സന്തോഷം കൊണ്ടാണ് അരുണ്‍ കരഞ്ഞത് .
ചിത്രം തീരുമ്പോള്‍ പ്രേക്ഷകരില്‍ പലരും വിക്ടര്‍..വിക്ടര്‍ എന്ന് വിളിച്ച് നടന് ചുറ്റും കൂടി . ആരാധകരുടെ സ്‌നഹേവും അവര്‍ തന്റെ നെഗറ്റീവ് കഥാപാത്രത്തെ കൈ നീട്ടി സ്വീകരിച്ചതിലുമുള്ള സന്തോഷം കൊണ്ടാണ് അരുണ്‍ വിജയ് കരഞ്ഞത് .

രാവിലെ അഞ്ച് മണിയോടെയാണ് നിര്‍മ്മാതാവ് എഎം മണിയ്‌ക്കൊപ്പം സിനിമ കാണാന്‍ അരുണ്‍ തീയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ അരുണ്‍ തകര്‍ത്തഭിനയിച്ചതായി ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും പറയുന്നു . അജിത്തിന്റെ വില്ലനായി യുവ നടന്‍ അരുണ്‍ വിജയ്‌നെ തിരഞ്ഞെടുത്തതില്‍ ഗൗതം മേനോന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിനയത്തിലൂടെ വ്യക്തമാകുന്നത് .


Click it and Unblock the Notifications











