'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'

എപ്പോഴും വിമര്‍ശനങ്ങളില്‍പ്പെടുന്ന തമിഴ് നടിയാണ് വനിത വിജയ്കുമാര്‍. പ്രശസ്ത തമിഴ് നടന്‍ വിജയ കുമാറിന്റെ മകളാണ് വനിത വിജയ്കുമാര്‍. നിരവധി മലയാളം സിനിമകളിലും വനിത വിജയകുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കും വനിത സുപരിചിതയായത്. വനിതയുടെ സ്വകാര്യ ജീവിതമാണ് എപ്പോഴും നടിയെ വിവാദങ്ങളിൽപ്പെടുത്തിയിട്ടുള്ളത്. താരകുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ട് തന്നെ സിനിമയിലേക്ക് അതിവേ​ഗത്തിൽ വനിതയ്ക്ക് എത്തിപ്പെടാൻ സാധിച്ചു.

പക്ഷെ എന്നാൽ നടി ഇപ്പോൾ കുടുംബവുമായി അത്ര ചേർച്ചയിലല്ല. അച്ഛൻ വിജയ്കുമാറോ സഹോദരങ്ങളോ ഒന്നും വനിതയോടോ മക്കളോടോ ബന്ധം വെച്ച് പുലർത്തുന്നില്ല. നടൻ അരുൺ വിജയ് വനിതയുടെ സഹോദരനാണ്. തന്റെ ജീവിതം തകർത്തത് അച്ഛനാണെന്നാണ് വനിത പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്.

Vanitha Vijayakumar

നടി മഞ്ജുളയാണ് വനിതയുടെ അമ്മ. വിജയ്കുമാറിന്റെ മൂത്ത മകളാണ് വനിത. കുട്ടിക്കാലം മുതൽ അഭിനയത്തിൽ സജീവമായുള്ള വനിത വിജയ്ക്കൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാണിക്യം എന്നൊരു സിനിമയിൽ കൂടി വനിത അഭിനയിച്ചു. ശേഷമാണ് ഹിറ്റ്ലർ ബ്രദേഴ്സിലൂടെ മലയാളത്തിലേക്ക് വനിത എത്തിയത്. ആ സിനിമയ്ക്കുശേഷം വനിത മലയാളത്തിൽ അഭിനയിച്ചിട്ടില്ല.

തെലുങ്കിലും തമിഴിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സിനിമാ അഭിനയത്തിന് പുറമെ തമിഴിലെ വിവിധ റിയാലിറ്റിഷോകളിലേയും സജീവ സാന്നിധ്യമായിരുന്നു വനിത വിജയ്കുമാർ. ബി​ഗ് ബോസ് തമിഴിലും വനിത പങ്കെടുത്തിട്ടുണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം നടന്നത്. 2007ൽ ഈ ബന്ധം വേർപ്പെടുത്തി. അതിൽ വനിതക്ക് രണ്ട് കുട്ടികളുണ്ട്.

അതിനുശേഷം അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി. ശേഷം ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോട് കൂടി വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹിതയായി. എഡിറ്റര്‍ പീറ്റർ പോളായിരുന്നു വരൻ.

എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി. മറ്റൊരു കുടുംബം തകര്‍ത്ത കൊണ്ട് വനിത വിവാഹം കഴിച്ചത് സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.

വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരുവിധം ഒതുങ്ങിയതിന് ശേഷം കുടുംബ ജീവിതം നല്ല രീതിയില്‍ പോവുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് മദ്യം വനിതയുടെ ജീവിതത്തില്‍ വില്ലനാവുന്നത്.

Vanitha Vijayakumar

പീറ്റർ മുഴുകുടിയനായതോടെ ഇവരുടെ കുടുംബ ജീവിതത്തില്‍ വിള്ളലുണ്ടായി. ശേഷം ഇരുവരും വേർപിരിഞ്ഞു. അടുത്തിടെയാണ് പീറ്റർ അന്തരിച്ചത്. ആദ്യ വിവാഹത്തിൽ വനിതയ്ക്ക് പിറന്ന മകൻ അച്ഛനൊപ്പമാണ് താമസം. ഇപ്പോഴിതാ വനിതയെ കുറിച്ച് സഹോദരൻ അരുൺ വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

തന്റെ പിതാവ് വിജയ്കുമാറിനെ കുറിച്ച് നിരന്തരമായി അപവാദങ്ങൾ വനിത പറയുന്നുണ്ടെന്നും അത് ഇനിയും തുടർന്നാൽ വനിത പ്രത്യാഘാതം നേരിടുമെന്നാണ് വൈറലാകുന്ന അഭിമുഖത്തിൽ അരുൺ വിജയ് പറഞ്ഞത്. 'വനിതാ ഒരു ദ്രോഹിയാണ്. അവൾ എൻ്റെ പിതാവ് പറയുന്നത് കേട്ടില്ല. അതുകൊണ്ടാണ് അവൾ ഇങ്ങനെയായത്. ഞങ്ങൾ അച്ഛൻ്റെ വാക്കുകൾ കേട്ടു. അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ നല്ല നിലയിലാണ്.'

'വനിത എങ്ങനെയുള്ള ആളാണ്... അവൾക്ക് സ്വയബു​ദ്ധിയുണ്ടോ അവളുടെ പ്രവർത്തനങ്ങൾ എത്ര മോശമാണ് എന്നൊക്കെ ലോകം മുഴുവൻ കാണുന്നതും അവർക്ക് അറിയാവുന്നതുമാണ്. അവളുടെ വ്യക്തിപരമായ മോശം പ്രവൃത്തികളും തെറ്റായ ബുദ്ധിയും കാരണമാണ് വനിത ഈ അവസ്ഥയിലായിരിക്കുന്നത്.'

'പക്ഷെ അവളുടെ ഈ അവസ്ഥക്ക് കാരണം ഞങ്ങൾ ആണെന്ന് അവൾ നമ്മളെ കുറ്റപ്പെടുത്തുന്നു. ഞങ്ങളുടെ അച്ഛനെ പറ്റി പറയുന്നത് വനിത നിർത്തണം. ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ വനിത നേരിടേണ്ടി വരുമെന്നും', അരുൺ വിജയ് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X