നായകന്‌റെ പ്രായം 90 വയസ്! പുതിയ സിനിമയുമായി 'അരുവി' സംവിധായകന്‍
2017ല്‍ കോളിവുഡില്‍ നിന്നും പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു അരുവി. അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത സിനിമ പ്രമേയം കൊണ്ടും അദിഥി ബാലന്‍ എന്ന പുതുമുഖ നടിയുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പട്ടത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
അരുവിക്ക് ശേഷം സംവിധായകന്റെ പുതിയ സിനിമ വരികയാണ്. ഇത്തവണ 90 വയസുകാരനെ നായകനാക്കി കൊണ്ടുളള ഒരു ചിത്രമാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്നത്. യാസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. എസ് എന്‍ ഭട്ട് ആണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

തന്റെ ബംഗ്ലാവില്‍നിന്നും പുറത്തുവരാന്‍ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആഗസ്റ്റിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് അറിയുന്നു.
ബാലു മഹേന്ദ്രയുടെ മൂന്ന്രാം പിറൈയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് എസ് എന്‍ ഭട്ട്. തുടര്‍ന്ന് കാട്രിന്‍ മൊഴി,മദിരാശിപട്ടണം,തിരുമണം എന്നും നിക്കാഹ് എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











