ശരിക്കും മടുത്തു, സിനിമകള്‍ പാതിവഴിയിലായതില്‍ മനം നൊന്ത് അരവിന്ദ് സാമി!

തമിഴകത്തിന്റെ സ്വന്തം താരമാണ് അരവിന്ദ് സാമി. മണിരത്‌നത്തിന്റെ ദളപതിയിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കമിട്ടത്. മമ്മൂട്ടി , രജനീകാന്ത് എന്നിവര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളുമായാണ് അദ്ദേഹം പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒരുകാലത്ത് പ്രണയനായകനായി നിറഞ്ഞുനിന്നിരുന്ന താരം പിന്നീട് സ്വഭാവ നടനായും വില്ലനായും ചുവടുമാറി.

ദേവരാഗം, ഡാഡി തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. സിനിമയില്‍ കാണുന്ന പോലെ അത്ര ശാന്ത സ്വഭാവക്കാരനല്ല താനെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമയെ ഒന്നടങ്കം നഷ്ടത്തിലാഴ്ത്തി സിനിമാസമരം ഇപ്പോഴും തുടരുകയാണ്. ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി താരം ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

സിനിമാസമരം തുടരുന്നു

സിനിമാസമരം തുടരുന്നു

സിനിമാലോകത്തെ ഒന്നടങ്കം നിശ്ചലമാക്കിയുള്ള സിനിമാസമരം അടുത്തിടെയാണ് ആരംഭിച്ചത്. മലയാളത്തിലെ സമരമെല്ലാം അടങ്ങി സിനിമ പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുന്നതിനിടയിലാണ് തമിഴകത്തേക്ക് വ്യാപിച്ചത്. തമിഴകം ഇപ്പോള്‍ സിനിമാസമരത്തിന്റെ പിടയിലാണ്. ഒരു മാസത്തിലേറെയായി തമിഴകം സമരത്തിന്റെ പിടിയിലാണ്.

ചര്‍ച്ചകളും അനുരഞ്ജന ശ്രമവുമൊന്നും വിലപ്പോയില്ല

ചര്‍ച്ചകളും അനുരഞ്ജന ശ്രമവുമൊന്നും വിലപ്പോയില്ല

സിനിമാസമരം തുടരുന്നതിനിടയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. താരസംഘടന മുന്നോട്ട് വെച്ച് നിര്‍ദേശങ്ങള്‍ സമരക്കാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. തങ്ങളുടെ നിലപാടില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടയില്‍ സ്വന്തം നിലപാട് വ്യക്തമാക്കി ചില താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

 പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ് എന്നിട്ടും?

പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ് എന്നിട്ടും?

സിനിമാ വ്യവസായത്തെ ഒന്നടങ്കം കാര്‍ന്നുതീര്‍ന്നുന്ന സിനിമാസമരം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണമെന്ന അഭിപ്രായത്തിലാണ് താരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം പലരും തുറന്നുപറയാറില്ലെന്ന് മാത്രം. വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി സൂര്യ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അരവിന്ദ് സാമിയും വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

 നിരാശയോടെ അരവിന്ദ് സാമി

നിരാശയോടെ അരവിന്ദ് സാമി

സിനിമാസമരം തുടരുന്നതില്‍ താന്‍ അങ്ങേയറ്റം നിരാശവാനാണെന്ന് അരവിന്ദ് സാമി പറയുന്നു. ഈയവസ്ഥ ശരിക്കും മടുത്തു, ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറയുന്നു. ഉടനെ തന്നെ സിനിമയിലേക്ക് തിരിച്ചെത്തി പഴയത് പോലെ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം പറയുന്നു.

മോശമായി ബാധിക്കുന്നു

മോശമായി ബാധിക്കുന്നു

ലക്ഷക്കണക്കിന് പേരെയാണ് സമരം മോശമായി ബാധിച്ചിട്ടുള്ളത്. താരങ്ങളെ മാത്രമല്ല ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നിരവധി പേരെയും സമരം മോശമായി ബാധിച്ചിട്ടുണ്ട്. സിനിമാസമരത്തെ തുടര്‍ന്ന് താരങ്ങളുടെ പുതിയ സിനിമകളെല്ലാം പാതവിഴയില്‍ മുടങ്ങിക്കിടക്കുകയാണ്.

സൂര്യയുടെ നിലപാട്

സൂര്യയുടെ നിലപാട്

സിനിമാസമരം തുടരുന്ന സാഹചര്യത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി സൂര്യ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളുടെ നഷ്ടത്തെക്കുറിച്ച് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് താരം പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. അസിസ്റ്റന്‍സിനുള്ള ശമ്പളം താരങ്ങള്‍ തന്നെ നല്‍കണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. സൂര്യയുടെ തീരുമാനത്തില്‍ താരങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X