»   » അരവിന്ദ് സ്വാമിയെ ഞങ്ങള്‍ക്ക് വേണ്ട.. ആ റീമേക്കില്‍ അരവിന്ദ് സ്വാമി അഭിനയിക്കില്ല!!

അരവിന്ദ് സ്വാമിയെ ഞങ്ങള്‍ക്ക് വേണ്ട.. ആ റീമേക്കില്‍ അരവിന്ദ് സ്വാമി അഭിനയിക്കില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

ജയം രവിയും അരവിന്ദ് സ്വാമിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ബോഗന്‍. പകരം വയ്ക്കാനില്ലാത്ത വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സ്വാമി ബോഗനിലെത്തിയത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോഴും അരവിന്ദ് സ്വാമി തന്നെ ആ വേഷം ചെയ്യും എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

നയന്‍താര വലിയ ഒരു ഉദാഹരണമാണ്, പക്ഷെ.... യുവനടിയുടെ സങ്കടം അതൊന്നുമല്ല...!!

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ ലക്ഷ്മണ്‍. ചിത്രത്തിലേക്ക് അരവിന്ദ് സ്വാമിയെ പരിഗണിച്ചിട്ടില്ല എന്നും, ഈ ചിത്രത്തിന് അരവിന്ദ് സ്വാമിയെ വേണ്ട എന്നും സംവിധായകന്‍ വ്യക്തമാക്കി.

aravind-swami

ഒറിജിനലില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ബോഗന്‍ തെലുങ്കില്‍ എത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് സ്വാമി അതേ കഥാപാത്രമായി എത്തിയാല്‍ പുതുമ അനുഭവപ്പെട്ടില്ല എന്നാണ് സംവിധായകന്റെ പക്ഷം. അതേ അഭിപ്രായം തന്നെയാണത്രെ അരവിന്ദ് സ്വാമിക്കും.

എസ് ജെ സൂര്യയെയും ജോക്കര്‍ ബത്മനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാനാണ് ലക്ഷ്മണിന്റെ തീരുമാനം. ഹന്‍സിക ചെയ്ത നായികാ വേഷത്തില്‍ കാതറിന്‍ തെരേസ എത്തും. അതേ സമയം നിര്‍മാതാവിന് അരവിന്ദ് സ്വാമി തന്നെ മതി എന്ന അഭിപ്രായം ഉണ്ടായിരുന്നുവത്രെ.

English summary
Arvind Swamy is not part of Bogan’s Telugu remake and here’s why

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam