ജാമിക്കൊപ്പം വേണ്ടത് വിശാല്‍, എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആര്യ പറഞ്ഞത്? കാണൂ!

തെന്നിന്ത്യന്‍ താരം ആര്യയോട് പ്രത്യേക ഇഷ്ടമുണ്ട് മലയാളിക്ക്. തൃക്കരിപ്പൂര്‍ സ്വദേശിയായ ആര്യ അടുത്തിടെ വാര്‍ത്തകളിലെ മിന്നും താരമായിരുന്നു. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് മുന്നോടിയായി നടത്തിയ റിയാലിറ്റി ഷോയായാിരുന്നു താരത്തെ വാര്‍ത്താതാരമാക്കിയത്. രാഖി കാ സ്വയംവര്‍ പോലെയായിരിക്കും പരിപാടിയുടെ ക്ലൈമാക്‌സ് എന്ന തരത്തില്‍ നേരത്തെ തന്നെ വാദങ്ങളുണ്ടായിരുന്നു. വിമര്‍ശനവും പിന്തുണയും ലഭിച്ച് മുന്നേറിയിരുന്ന പരിപാടിയുടെ ആദ്യഭാഗം അവസാനിച്ചതോടെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോഴെല്ലാം ആര്യ നേരിടുന്ന ആദ്യ ചോദ്യം ഇതായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ മിസ്റ്റര്‍ ചന്ദ്രമൗലിയുടെ ഓഡിയോ ലോഞ്ചിനിടയില്‍ താരങ്ങള്‍ ഇതേ ചോദ്യം ചോദിച്ച് താരത്തെ കളിയാക്കിയിരുന്നു. ഗലാട്ടയുടെ നക്ഷത്ര അവാര്‍ഡിലും ഇതേ ചോദ്യമാണ് ആര്യയെ തേടിയെത്തിയത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അവാര്‍ഡ് വേദിയിലും ആര്യ തന്നെ താരം

അവാര്‍ഡ് വേദിയിലും ആര്യ തന്നെ താരം

സ്റ്റൈലിഷ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത് ആര്യയ്ക്കായിരുന്നു. അഭിനയത്തില്‍ മാത്രമല്ല വ്യക്തിത്വത്തിലും ആകര്‍ഷണീയത്വം കാത്ത് സൂക്ഷിക്കുന്ന താരമാണ് ആര്യയെന്നായിരുന്നു അവതാരകരുടെ വിശേഷണം. ആര്യയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സും വേദിയും താരത്തെ സ്വാഗതം ചെയ്തത്. വിവിധ സിനിമകളിലെ താരത്തിന്‍രെ പ്രകടനം ഉള്‍പ്പെടുത്തിയ വീഡിയോയും പരിപാടിയില്‍ കാണിച്ചിരുന്നു.

തമിഴ്‌നാട്ടിന്‍റെ ചെല്ലമകന്‍

തമിഴ്‌നാട്ടിന്‍റെ ചെല്ലമകന്‍

തമിഴ്‌നാട്ടിന്റെ ചെല്ലമകനായ ആര്യയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് സഹതാരങ്ങളും ഓഡിയന്‍സും വ്യക്തമാക്കിയത്. അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്കെത്തിയ ആര്യയെ അവതാരകര്‍ സ്വാഗതം ചെയ്തത് തന്നെ എങ്കവീട്ടു മാപ്പിളൈയെക്കുറിച്ച് സൂചിപ്പിച്ചതിന് ശേഷമാണ്. പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമുള്ള അനുഭവം എങ്ങനെയായിരുന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

ഒരുപാട് മനസ്സിലാക്കി

ഒരുപാട് മനസ്സിലാക്കി

പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് താരം പറയുന്നു. സ്ത്രീകളോട് പെരുമാറുമ്പോള്‍ മുന്‍പ് ചില മുന്‍ധാരണകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിയെന്ന് താരം പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവരോട് നന്ദി പറയുന്നു. വ്യക്തി ജീവിതത്തില്‍ ഒരുപാട് മാറ്റം വരുത്താന്‍ ഈ പരിപാടിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രണ്ടാം ഭാഗത്തില്‍

രണ്ടാം ഭാഗത്തില്‍

എങ്കവീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം ആരംഭിക്കുകയാണെങ്കില്‍ അതില്‍ ആര് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വിശാലിന്റെ പേരായിരുന്നു താരം പറഞ്ഞത്. സസസിലിരുന്ന വിശാലാവട്ടെ ഇത് കേട്ട് ചിരിക്കുകയായിരുന്നു. നേരത്തെ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇത്തരം പരിപാടിക്കായി സമയം ചെലവഴിക്കാന്‍ തന്നെക്കിട്ടില്ലെന്നായിരുന്നു വിശാല്‍ പറഞ്ഞത്. വിശാലിന്‍രെ പ്രതികരണത്തെക്കുറിച്ച് അറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

വരലക്ഷ്മിയുടെ ഡയലോഗ്

വരലക്ഷ്മിയുടെ ഡയലോഗ്

നിന്നെ ഞാന്‍ വിവാഹം ചെയ്യാമെന്നായിരുന്നു വരലക്ഷ്മി ആര്യയോട് പറഞ്ഞത്. മിസ്റ്റര്‍ ചന്ദ്രമൗലി ഒാഡിയോ ലോഞ്ചിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. റിയാലിറ്റി ഷോയെക്കുറിച്ച് കാര്‍ത്തിക് ചോദിച്ചതിന് ശേഷമായിരുന്നു വരലക്ഷ്മിയുടെ മാസ് ഡയലോഗ്. വരലക്ഷ്മിയും വിശാലും ആര്യയും അടുത്ത സുഹൃത്തുക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X