ഇത്തവണത്തെ പെരുന്നാൾ അൽപം സ്പെഷ്യലാണ്!!ആര്യ- സയേഷ ഈദ് ആഘോഷ ചിത്രങ്ങൾ വൈറൽ...
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ . ആര്യയുടെ അന്യഭാഷചിത്രങ്ങൾ മലയാളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള സിനിമയുമായി മാത്രമല്ല കേരളവുമായും വളരെ അടുത്ത ബന്ധമുള്ള താരമാണ് ആര്യ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആര്യയുടേയും കുടുംബത്തിന്റയും ഈദ് ആഘോഷ ചിത്രങ്ങളാണ്.എല്ലാ തവണത്തേയും പോലെയല്ല. ഇത്തവണ ആര്യയ്ക്കും കുടുംബത്തിനും ഈദ് വളരെ സ്പെഷ്യലാണ്.

ഈ വർഷമായിരുന്നു ആര്യയുടെ വിവാഹം. നടി സയേഷയാണ് താരത്തിന്റെ ജീവിത പങ്കാളിയായി എത്തിയത്. വിവാഹം കഴിഞ്ഞ ശേഷമുള്ള താരദമ്പതികളുടെ ആദ്യ ഈദായിരുന്നു ഇത്. ആര്യയ്ക്കൊപ്പമുള്ള ഈദ് ആഘോഷ ചിത്രങ്ങൾ സയേഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതിമാർക്ക് പ്രേക്ഷകർ പെരുന്നാൾ ആശംസ നേർന്നിട്ടുണ്ട്.
ഗജനീകാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടേയും അനുവാദത്തോടെ പിന്നീട് വിവാഹിതരായി. ഗജനികാന്തിന് ശേഷം ആര്യയും സയേഷയും ഒരുമിച്ചെത്തുന്ന ചിത്രമാണ് കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കാപ്പാൻ. ഇവരോടൊപ്പം മോഹൻലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications