ആര്യയെയും അനുഷ്‌കയെയും കണ്ടു പഠിയ്ക്കൂ
പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ പോലും ഇന്ന് സിനിമയില്‍ മത്സരമാണ്. സിനിമ വിജയ്ച്ചാലും പരാജയപ്പെട്ടാലും നിര്‍മാതാവിന്റെ നഷ്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് താരങ്ങള്‍ ചിന്തിയ്ക്കാറില്ല. പക്ഷെ അനുഷ്‌കയും ആര്യയും അക്കാര്യത്തില്‍ വ്യത്യസ്തരാണ്. പുതുമുഖങ്ങള്‍ ഇവരെ കണ്ട് പഠിയ്ക്കണം.
ഇരുവരും നിര്‍മാതാവിന്റെ നഷ്ടം നികത്താന്‍ ഇരുവരും പുതിയ ചിത്രത്തില്‍ പ്രതിഫലം കുറച്ച് വാങ്ങാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. പ്രകാശ് കോവേല മുടി സംവിധാനം ചെയ്യുന്ന സൈസ് സീറോ എന്ന ചിത്രത്തിലാണ് ഇരുവരും പ്രതിഫലം കുറച്ച് വാങ്ങുന്നത്. പിവിപി സിനിമയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

നേരത്തെ ആര്യയും അനുഷ്‌കയും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ഇരണ്ടാം ഉലകം. സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത്, പിവിപി സിനിമ നിര്‍മിച്ച സിനിമ വന്‍ പരാജയമായിരുന്നു. നിര്‍മാതാവിന് വമ്പിച്ച നഷ്ടവും ചിത്രം ഉണ്ടാക്കി കൊടുത്തു. ഈ നഷ്ടം നികത്താനാണ് താരങ്ങള്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്.
രാഘവേന്ദ്രയുടെ മകനാണ് സംവിധായകന്‍ പ്രകാശ് കോവേലമുടി. ഭരത്തും ഉര്‍വശിയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി ശ്രുതി ഹസനും വരുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.


Click it and Unblock the Notifications











