ആര്യയും അനുഷ്‌ക്കയും സൈസ് സീറോയില്‍
ആര്യയും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. സൈസ് സീറോ എന്നാണ് പേര്. ഇതൊരു റൊമാന്റിക് കോമഡി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് തെലുങ്ക് ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ഭരതും ഉര്‍വശിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് കൊവേലമുടിയാണ് സംവിധാനം ചെയ്യുന്നത്. സ്ത്രീകളുടെ ഫിറ്റ്‌നസിനെ പറ്റിയും സൈസ് സീറോ ഫിഗറിനെപ്പറ്റിയും ചിത്രത്തില്‍ ഹാസ്യാത്മകമായി പ്രതിപാദിക്കുന്നുണ്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രുതി ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അനുഷ്‌ക ശരീരഭാരം കൂട്ടിയിട്ടുണ്ട്. കൂടാതെ കഥയുടെ പുരോഗതിക്ക് അനുസരിച്ച് ശരീരഭാരം കുറച്ച രീതിയിലും അനുഷ്‌കയെ കാണാം.

ചെന്നൈയിലും ഹൈദരാബാദിലുമായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അനുഷ്‌ക ഇപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കിലാണ്. അനുഷ്‌കയുടെ സീനുകള്‍ മാത്രമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. വൈകാതെ ആര്യയും സെറ്റില്‍ എത്തിച്ചേരും.
ഇതിന് മുമ്പ് സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഇരണ്ടാം ഉലഗം എന്ന ചിത്രത്തിലും ആര്യയും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











