സയേഷയെ വിവാഹം ചെയ്ത ആര്യയെ ട്രോളി അവതാരകന്റെ കമന്റ്!അല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈ 2 ആയേനെ!
തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കാപ്പാന്‍. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കെവി ആനന്ദാണ് ഇരുവരേയും ഒരുമിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ തരംഗമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മോഹന്‍ലാല്‍, രജനീകാന്ത്, ശങ്കര്‍, വൈരമുത്തു, സൂര്യ, കാര്‍ത്തി, ഹാരിസ് ജയരാജ്, ആര്യ, സയേഷ തുടങ്ങി നിരവധി പേരാണ് ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ നായികയായി എത്തുന്ന സിനിമയില്‍ വില്ലനായാണ് ആര്യ എത്തുന്നത്. വിവാഹത്തിന് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴാണ് അവസാനിച്ചത്. വിവാഹശേഷം ഇവരുടേതായി പുറത്തിറങ്ങുന്ന ആദ്യ സിനിമയെന്ന ക്രഡിറ്റും കാപ്പാന് സ്വന്തമാണ്.

പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വന്നേനെയന്നായിരുന്നു അവതാരകനായ ജഗന്റെ കമന്റ്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ ആര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചായിരുന്നു അവതാരകനും സൂചിപ്പിച്ചത്.
കെവി ആനന്ദിനും ഹാരിസ് ജയരാജിനുമൊപ്പം പ്രവര്‍ത്തിക്കാനായതിന്‍രെ സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്. നേരത്തെ കെവി ആനന്ദിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. കാപ്പാനിലൂടെയാണ് അത് യാഥാര്‍ത്ഥ്യമായത്. സൂര്യ സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയും ആകര്‍ഷിച്ചിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അതുക്കും മേലെയാണ്. ഇതുവരെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അത് സാധ്യമായത്. ഇക്കാര്യത്തില്‍ താന്‍ സന്തോഷവാനാണെന്നുമായിരുന്നു ആര്യ പറഞ്ഞത്.


Click it and Unblock the Notifications