തൃഷയെ വിവാഹം ചെയ്യാനൊരുങ്ങി ആര്യ? അങ്ങനെ സംഭവിക്കുമോ? താരങ്ങള്‍ പറഞ്ഞത് ഇങ്ങനെ, കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരമാണ് ആര്യ. ആര്യയും ത്രിഷയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. താരത്തിന്റെ 35ാം പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. ഇതുവരെയും വിവാഹം കഴിക്കാത്തതെന്താണ് എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തൃഷ ഇതേക്കുറിച്ച് കൃത്യമായി പ്രതികരിച്ചിരുന്നില്ല. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ താരത്തിന്റെ വലിയൊരാഗ്രഹമായിരുന്നു മലയാള സിനിമയില്‍ അഭിനയിക്കണമെന്നത്. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡിലൂടെയാണ് താരം മലയാളത്തില്‍ അഭിനയിച്ചത്.

മുന്‍പൊരിക്കല്‍ താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇടയ്ക്ക് താരം വിവാഹിതയായെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട് തൃഷ. വിവാഹപ്രായമായി നില്‍ക്കുന്ന ത്രിഷയും ആര്യയും വിവാഹിതരാവുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതേക്കുറിച്ച് താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.

തൃഷയുടെ പിറന്നാള്‍

തൃഷയുടെ പിറന്നാള്‍

തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ലഭിച്ച താരം സിനിമയില്‍ സജീവമായി തുടരുകയാണ്. അടുത്തിടെ താരം സാമി 2ലെ നായികാവേഷം നിരസിച്ചത് വന്‍വിവാദമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകളില്‍ പ്രധാനപ്പെട്ട സംഭവമാണ് താരത്തിന്റെ വിവാഹം.

വിവാഹം നിശ്ചയിച്ചു?

വിവാഹം നിശ്ചയിച്ചു?

തൃഷയുടെ വിവാഹം നിശ്ചയിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ആരാണ് വരനെന്നുള്ളതാണ് ഏറെ രസകരമായ കാര്യം. വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ വാര്‍ത്തകളിലിടം നേടിയ താരമാണ് ആര്യ. ആര്യയും തൃഷയും വിവാഹിതരാവുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. വളരെ പെട്ടെന്നാണ് ഈ വാര്‍ത്ത വൈറലായത്.

താരങ്ങളുടെ പ്രതികരണം

താരങ്ങളുടെ പ്രതികരണം

ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് താരങ്ങളും അറിഞ്ഞിരുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇതേക്കുറിച്ച് പ്രതികരണം നല്‍കി ഇരുവരും രംഗത്തുവന്നിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഇതോടെയാണ് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രേക്ഷകര്‍ മനസ്സിലാക്കിയത്.

ആര്യയുടെ പ്രതികരണം

ആര്യയുടെ പ്രതികരണം

തൃഷയുടെ തന്നെ സിനിമയിലെ പാട്ടായ കല്യാണം തന്‍ കട്ടിക്കിട്ടു എന്ന ഗാനത്തെക്കുറിച്ചാണ് ആര്യ പറഞ്ഞത്. നിരവധി പേരാണ് താരത്തിന്‍രെ ട്വീറ്റിന് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. കല്യാണത്തെക്കുറിച്ചുള്ള ഗാനം കൂടിയായപ്പോള്‍ ചിലര്‍ ഇത് സത്യമാണെന്ന തരത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. പകുതി വിശ്വസിച്ച മട്ടിലാണ് ചിലരുടെ പ്രതികരണം.

തൃഷയ്ക്ക് പറയാനുള്ളത്

തൃഷയ്ക്ക് പറയാനുള്ളത്

ആര്യയുമായുള്ള വിവാഹ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തനിക്ക് ചിരിച്ച് മടുത്തുവെന്നായിരുന്നു തൃഷ പറഞ്ഞത്. ആര്യയുടെ ട്വീറ്റിന് കീഴില്‍ താരവും പ്രതികരിച്ചിരുന്ന. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് തൃഷ. നേരത്തെ നിരവധി തവണ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യം താരത്തിന് നേരം ഉയര്‍ത്തിയപ്പോഴും കൃത്യമായി ഒന്നും പറയാതെ നില്‍ക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X