വിശാലിനെ വിളിക്കാതെ ആര്യയ്‌ക്കെന്ത് കല്യാണം! താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! കാണൂ

By Midhun Raj

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് വിശാലും ആര്യയും. തമിഴകത്തെ സൂപ്പര്‍ താരങ്ങളായി തിളങ്ങിനില്‍ക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഏകദേശം ഒരേ പ്രായമുളള താരങ്ങളുടെ വിവാഹം എന്നു നടക്കുമെന്നുളള കാര്യം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ഇരുവരുടെയും വിവാഹം നീണ്ടു പോവുകയായിരുന്നു.

വിവാഹം കഴിക്കുകയാണെങ്കില്‍ ഒരേസമയം അതുണ്ടാവുമെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ഇരുതാരങ്ങളും പറഞ്ഞിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു വിശാലും ആര്യയും തങ്ങളുടെ വിവാഹത്തെക്കുറിച്ച് മനസു തുറന്നത്. കഴിഞ്ഞ ദിവസം തന്റെ വിവാഹ ക്ഷണക്കത്ത് വിശാലിന് ആര്യ നല്‍കിയിരുന്നു. ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു,
വിശാല്‍ തന്നെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്.

ആര്യയുടെ വിവാഹം

ആര്യയുടെ വിവാഹം

മുന്‍പ് എങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു വധുവിനെ കണ്ടെത്താനായി ആര്യ എത്തിയിരുന്നത്. എന്നാല്‍ പങ്കെടുത്ത മല്‍സരാര്‍ത്ഥികളില്‍ ആരെയും അവസാന നിമിഷം ജീവിത സഖിയാക്കാന്‍ താരത്തിന് കഴിയാതെ വരികയായിരുന്നു. തുടര്‍ന്നാണ് തന്റെ സഹതാരമായ സയേഷയുമായി നടന്‍ അടുപ്പത്തിലായത്. ഗജനീകാന്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയിരുന്നത്. മുന്‍പ് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുളള ഗോസിപ്പുകള്‍ക്കൊന്നും പ്രതികരിക്കാതിരുന്ന ആര്യ എല്ലാത്തിനുമൊടുവില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വിവാഹ കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

വിശാലും ആര്യയും

വിശാലും ആര്യയും

കരിയറിന്റെ തുടക്കം മുതല്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് ആര്യയും വിശാലും. കുറച്ച് സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുളളുവെങ്കിലും പരസ്പരം എല്ലാ കാര്യങ്ങളിലും സഹകരിച്ചാണ് താരങ്ങള്‍ മുന്നോട്ടു പോവാറുളളത്. തമിഴിലെ മുന്‍നിര താരങ്ങളെല്ലാം വിവാഹം കഴിച്ച് സെറ്റിലായ സമയത്തും സിനിമാത്തിരക്കുകളുമായി കഴിയുകയായിരുന്നു ആര്യയും വിശാലും. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പരസ്പരം ട്രോളിക്കൊണ്ടാണ് ഇരുവരും പ്രതികരിക്കാറുളളത്. എല്ലാത്തിനുമൊടുവില്‍ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തികൊണ്ടാണ് വിവാഹ കാര്യം ഇരുവരും പങ്കുവെച്ചിരുന്നത്.

ഡേറ്റ്

ഡേറ്റ്

മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്നായിരുന്നു പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ആര്യ അറിയിച്ചിരുന്നത്. മാര്‍ച്ച് 9നും 10നും ഇടയ്ക്ക് മുസ്ലീം മതാചാര പ്രകാരമായിരിക്കും വിവാഹം നടക്കുക. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നത്. ഗജനീകാന്തിന് ശേഷം സുര്യയുടെ കാപ്പാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആര്യയും സയേഷയും ഒന്നിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്.

വിശാലിന്റെ ട്വീറ്റ്

വിശാലിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഉറ്റ ചങ്ങാതിയായ വിശാലിനെ
വിവാഹം ക്ഷണിക്കാനായി ആര്യ എത്തിയിരുന്നത്. വിശാല്‍ തന്നെയാണ് ഈ ചിത്രം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. വിശാലിന്റെ വിവാഹവും ഏറെക്കുറെ തീരുമാനിച്ച ഘട്ടത്തിലാണ് ബെസ്റ്റ് ഫ്രണ്ടിനെ ക്ഷണിക്കാനായി ആര്യ എത്തിയിരുന്നത്. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചുളള പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു.

വിശാല്‍ പറഞ്ഞത്

വിശാല്‍ പറഞ്ഞത്

ആര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച ശേഷം വിശാല്‍ ട്വിറ്ററില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഈയൊരു ചിത്രം എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ഉറ്റ ചങ്ങാതി ആര്യയുടെ കല്യാണത്തിനു ക്ഷണിക്കപ്പെട്ടത് അവിശ്വസനീയമായ നിമിഷമായി തോന്നുന്നു, അവനും സയേഷയ്ക്കും എല്ലാ വിധ ആശംസകളും സ്‌നേഹവും നേരുന്നു.വിശാല്‍ ട്വറ്ററില്‍ കുറിച്ചു.

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X