ആര്യയ്ക്ക് അത് നഷ്ടപ്പെടാന്‍ കാരണം ഫോണ്‍ എടുക്കാത്തത്! വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ വി ആനന്ദ്

തമിഴിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ ആര്യ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. ആര്യ നായകനായി അഭിനയിച്ച മാഗമുനി എന്ന സിനിമ സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് കാപ്പാന് വേണ്ടിയാണ്. സൂര്യയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ആര്യയും അഭിനയിക്കുന്നുണ്ട്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

സെപ്റ്റബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് നായിക. പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമാവുന്നതിനൊപ്പം ആര്യയ്ക്ക് നഷ്ടമായൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധേയം. കാപ്പാന്റെ പ്രമോഷനിടെ സംവിധായകന്‍ കെവി ആനന്ദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ആര്യയ്ക്ക് നഷ്ടപ്പെട്ട അവസരം

റിലീസിന് ദിവസങ്ങള്‍ അവശേഷിക്കവേ കാപ്പാന്‍ മൂവിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ആര്യയും കെ വി ആനന്ദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്‍. അതേ സമയം തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'കോ'യില്‍ നായകനാവാന്‍ താന്‍ ആദ്യം തിരഞ്ഞെടുത്തത് ആര്യയെ ആയിരുന്നെന്നാണ് കെ വി ആനന്ദ് ഇപ്പോള്‍ പറയുന്നത്. 2011 ല്‍ റിലീസിനെത്തിയ സിനിമയായിരുന്നു കോ. ജീവ ആയിരുന്നു ചിത്രത്തിലെ നായകന്‍.

ആര്യയ്ക്ക് നഷ്ടപ്പെട്ട അവസരം

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം ഒരു കൂട്ടം യുവാക്കളുടെ കഥയായിരുന്നു പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കി കൊണ്ടിരുന്നപ്പോള്‍ തന്നെ ആര്യയെ നായകനാക്കാനാണ് മനസില്‍ കരുതിയിരുന്നത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ആര്യ മാത്രമല്ല വേറൊരു താരത്തെ കൂടി അന്ന് നായകനാക്കിയാലോ എന്ന് ആലോചിച്ചിരുന്നതായി സംവിധായകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ആര്യ മതിയെന്ന് തീരുമാനിക്കുന്നത്.

ആര്യയ്ക്ക് നഷ്ടപ്പെട്ട അവസരം

ഷൂട്ടിംഗ് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നായകന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നത്. ആ സമയത്ത് തന്നെ ആര്യയെ നായകനാക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. തൊട്ട് പിന്നാലെ ജീവയെ വിളിച്ചു. ഒടുവില്‍ ജീവ തന്നെ ചിത്രത്തില്‍ നായകനാവുകയായിരുന്നു. അന്ന് ആര്യയെ നായകനാക്കാന്‍ പറ്റാത്ത കുറവ് ഇന്ന് കാപ്പാനിലൂടെ നിറവേറാന്‍ പോവുകയാണ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോളിലാണ് താരമെത്തുന്നതെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും സംവിധായകന്‍ പറയുന്നു.

ആര്യയ്ക്ക് നഷ്ടപ്പെട്ട അവസരം

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന കാപ്പാന്‍ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലും തെലുങ്കിലും മൊഴി മാറ്റി എത്തും. സൂര്യ നായകനാവുമ്പോള്‍ മോഹന്‍ലാല്‍ ആണ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രധാനമന്ത്രിയുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ആര്യയുടേത് എന്നാണ് അറിയുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കുന്നതില്‍ കെ വി ആനന്ദും പങ്കുചേര്‍ന്നിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X