»   »  ആര്യയുടെ റിയാലിറ്റിഷോ വിവാദമാകുന്നു! മതം മാറാൻ തയ്യാറാണോ! വരലക്ഷ്മിയുടെ ചോദ്യം...

ആര്യയുടെ റിയാലിറ്റിഷോ വിവാദമാകുന്നു! മതം മാറാൻ തയ്യാറാണോ! വരലക്ഷ്മിയുടെ ചോദ്യം...

Written By:
Subscribe to Filmibeat Malayalam

വിവാഹം കഴിക്കുന്നതിനു വേണ്ടി റിയാലിറ്റി ഷോ നടത്തി പൂലിവാല് പിടിക്കുന്ന താരം ഒരു പക്ഷെ ആര്യയായിരിക്കും. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന എങ്ക വീട്ട് മാപ്പിളെ എന്ന റിയാലിറ്റിനഷോക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആര്യയുടെ റിയാലിറ്റി ഷോയാണ്.

ariya

ആദ്യം രാമേശ്വരം പിന്നെ ഗംഗ! ശ്രീയുടെ ചിതാഭസ്മം ഒഴുക്കിയത് രണ്ടിടത്ത്! പിന്നിൽ ഇങ്ങനെയാരു കാരണം..

16 പെൺകുട്ടികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളും ഇതിൽ പങ്കെടുക്കുന്നുണ്ട്. സീതാലഷ്മി ദേവ സൂര്യ, ആയിഷ എന്നിരാണ് റിയാലറ്റി ഷോയിൽ പങ്കെടുക്കുന്നവർ. ഇതിൽ ദേവസൂര്യ, സീത ലക്ഷ്മി സിനിമ രംഗത്തെ സജീവമാണ്.

മായാനദിയിലെ ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; വീഡിയോ കാണാം

മതം മാറുമോ

എങ്ക വീട്ടു മാപ്പിളൈയിൽ വരലക്ഷ്മി അതിഥിയായി എത്തിയിരുന്നു.താരം മത്സരാഥികളോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ആര്യയുടെ യഥാർഥ പേര് ജംഷാദ് എന്നാണെന്നും അദ്ദേഹം ഒരു മുസ്ലീം സമുദായക്കാരനാണെന്നും വരലക്ഷ്മി മത്സരാഥികളെ അറിയിക്കുകയായിരുന്നു. കൂടാതെ ആര്യ ഒരിക്കലും അങ്ങനെ പറയില്ല , അങ്ങനെ ആവശ്യപ്പെട്ടാൽ എത്ര പേർ മതം മാറാൻ തയ്യാറാണെന്നും വരലക്ഷ്മി ചോദിച്ചു. എന്നാൽ ആര്യയ്ക്ക് വേണ്ടി തങ്ങൾ മതം മാറാൻ തയ്യാറാണെന്നു ചില മത്സരാഥികൾ അപ്പോൾ തന്നെ അറിയിച്ചിരുന്നു. എന്നാൽ മറ്റു ചിലർ മതം മാറില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദങ്ങൾ തിരി കൊളുത്തുകയായിരുന്നു. കളേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്നത് നാണംകെട്ട പരിപാടിയാണെന്നു ബിജെപി നേതാവ് എച്ച് രാജ ആരോപിച്ചിരുന്നു.ഇതേ ചോദ്യം ഒരു ഹിന്ദു പയ്യന് വേണ്ടി ചോദിച്ചാല്‍ അപ്പോള്‍ വര്‍ഗീയതവാദിയാകുമെന്നും എച്ച്. രാജ കൂട്ടിച്ചേര്‍ത്തു.

സോഷ്യൽ മീഡിയയിൽ വിമർശനം

തെന്നിന്ത്യൻ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ആര്യ. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ആര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ആര്യയെ വിവാഹം കഴിക്കാൻ ലഭിക്കുന്ന അവസരം പെൺകുട്ടികളാരും വെരുതെ വിട്ടുകളയില്ല. ആദ്യം മുതലെ ആര്യയുടെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതു വെറും നാടകമാണെന്നു ആരോപിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾക്കെതിരെ ആര്യതന്നെ രംഗത്തെത്തുകയായിരുന്നു. ജനങ്ങൾ വിശ്വസിക്കാൻ വേണ്ടി തന്റെ ഫോൺ നമ്പർ വരെ താരം നൽകിയിരുന്നു. പിന്നീടും റിയാലിറ്റി ഷോയ്ക്കെതിരെ പ്രേക്ഷകർ രംഗത്തെത്തിയിരുന്നു . ഇതു വെറും കച്ചവടം ആണെന്നും സ്ത്രീകളുടെ മനസുവച്ചാണ് കളിയിക്കുന്നതെന്നും ഒരു കൂട്ടർ വിമർശനം ഉയർത്തിയിരുന്നു.

വിവാഹം റിയാലിറ്റി ഷോ

വിവാഹം കഴിക്കാൻ ആരെങ്കിലും റിയാലിറ്റി ഷോ നടത്തുമോ എന്ന് ജനങ്ങൾ ചോദിക്കുന്നുണ്ട്. ജീവിതത്തിലെ ഒരു സുപ്രദ്ധാന വിഷയമാണ് വിവാഹം. ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ലാ എന്നാണ് വിമർശകരുടെ വാദം. പെൺകുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണെന്നും ചില ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ഇവരെ ഇതു മാനസികമായി തളർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവുമായി കൂട്ടി യോജിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് കമന്റുകൾ ഉയരുന്നുണ്ട്.

ഫേസ്ബുക്കിലൂടെ വിവാഹ അഭ്യർഥന

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടർന്നു കൊണ്ടിരിക്കുകയാണ്.

English summary
arya marriage reality show, varalekshmi contraversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam