»   » നയന്‍താരയുടെ വിവാഹക്ഷണക്കത്ത് പബ്ലിസിറ്റിസ്റ്റണ്ട്

നയന്‍താരയുടെ വിവാഹക്ഷണക്കത്ത് പബ്ലിസിറ്റിസ്റ്റണ്ട്

Posted By:
Subscribe to Filmibeat Malayalam
Arya- Nayanthara wedding invitation
കഴിഞ്ഞ ചില ദിവസങ്ങളില്‍ കോടമ്പാക്കത്ത് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പുകളിലൊന്ന് നയന്‍താര-ആര്യ വിവാഹം നടന്നുവെന്നതായിരുന്നു. ഇതിനുള്ള കാരണമാകട്ടെ നയന്‍താരയും ആര്യയും മെയ് 11ന് വിവാഹിതരാകുന്നുവെന്ന രീതിയില്‍ അടിച്ചിറക്കിയ ഒരു ക്ഷണക്കത്തും. നേരത്തേ പ്രഭുദേവയുമായുള്ള നയന്‍താരയുടെ ബന്ധം വലിയ വിവാദമായിരുന്നു.

വിവാഹത്തിനടുത്തത്തിയശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇത് ആര്യയുമായി നയന്‍താരയ്ക്കുള്ള ബന്ധം കാരണമാണെന്നും ഇരുവരും പ്രണയത്തിലാണെന്നും പല ഗോസിപ്പുകളും വന്നിരുന്നു. ആര്യയാണെങ്കില്‍ മനസുനിറയെ നയന്‍താരയാണ്. നയന്‍താര സ്‌പെഷ്യല്‍ ഫ്രണ്ടാണ് എന്നെല്ലാം പറയുന്നതല്ലാതെ പ്രണയത്തിലാണെന്നകാര്യം സമ്മതിയ്ക്കുന്നുമില്ല. നയന്‍താരയാണെങ്കില്‍ ഇതിനെക്കുറിച്ചൊന്നും ഒന്നം മിണ്ടുനന്നുമില്ല. ഇങ്ങനെ ഇരിക്കെയാണ് നയന്‍താര-ആര്യ വിവാഹക്ഷണക്കത്ത് പുറത്തിറങ്ങിയത്.

ഈ ക്ഷണക്കത്ത് വലിയ വാര്‍ത്തയായതോടെ നയന്‍താരയ്ക്ക് ഇരിപ്പുറയ്ക്കാതായി. ഒടുവില്‍ നയന്‍താരയുടെ മാനേജര്‍ സത്യം പറയാന്‍ രംഗത്തെത്തി. നയന്‍താരയും ആര്യയും അഭിനയിക്കുന്ന രാജ റാണി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായിട്ടാണത്രേ ഇത്തരത്തിലൊരു ക്ഷണക്കത്ത് ഇറക്കിയത്. നയന്‍താര-ആര്യ പ്രണയ ഗോസിപ്പ് പരമാവധി മുതലെടുക്കാന്‍ അണിയറക്കാര്‍ നടത്തിയ നീക്കമാണിത്. നയന്‍താരയുടെ മാനേജര്‍ ത്‌ന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വിവാഹക്ഷണക്കത്ത് മാത്രമല്ല ചിത്രത്തിന്റെ പ്രചാരണത്തിനായി നയന്‍താരയുടെ ഭൂതകാലവും വര്‍ത്തമാനകാലവുമെല്ലാം വ്യങ്യമായി സൂചിപ്പിയ്ക്കുന്ന വിധത്തിലുള്ള ഒരു ടീസറും ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറങ്ങി. പ്രണയവും പ്രണയ പരാജയവുമുണ്ട്, പ്രണയപരാജയത്തിന് ശേഷവും പ്രണയമുണ്ട് എന്നിങ്ങനെയുള്ള വാചകങ്ങളോടെയാണ് ഈ ടീസര്‍ തുടങ്ങുന്നത്.

ചിത്രത്തിലേയ്ക്ക് ജനശ്രദ്ധയാകര്‍ഷിയ്ക്കാന്‍ തന്റെ വ്യക്തിപരമായി കാര്യങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന അണിയറക്കാരുടെ ലൊട്ടുലൊടുക്ക് വേലയില്‍ നയന്‍താരയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിട്ടുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തേ ചിത്രത്തിനായി നയന്‍താര-ആര്യ വിവാഹരംഗങ്ങളും മറ്റും ഏറെ സമയവും പണവും ചെലവിട്ടാണ് ചിത്രീകരിച്ചത്. ഇതും വലിയ വാര്‍ത്തയായിരുന്നു. എന്തായാലും ചിത്രം പുറത്തിറങ്ങുമ്പോഴേയ്ക്കും നയന്‍താരയും ആര്യയും കല്യാണം കഴിയ്ക്കുമോയെന്ന് നോക്കിയിരിക്കുകയാണ് തമിഴ് ചലച്ചിത്രലോകം.

English summary
Manager of Nayanthara issued a clarification that the Arya- Nayanthara wedding invitation was part of a strategy to promote the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam