സുഹൃത്തുക്കളില്‍ നയന്‍സ് സ്‌പെഷ്യല്‍: ആര്യ

By Lakshmi

പ്രഭുദേവയുമായുള്ള പ്രണയബന്ധം വേണ്ടെന്നുവച്ച് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നയന്‍താര. തിരിച്ചുവരവില്‍ നയന്‍താര ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നടന്‍ ആര്യയ്‌ക്കൊപ്പമാണ്. നേരത്തേ ഇവര്‍ ഒരുമിച്ച് അഭിനയിച്ച ബോസ് എങ്കിറ ഭാസ്‌കരന്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

ഇപ്പോള്‍ രണ്ടുപേരും പ്രിയദര്‍ശന്റെ ചിത്രത്തില്‍ നായികാനായകന്മാരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ അത്‌ലിയുടെ രാജ റാണി, വിഷ്ണുവര്‍ധന്റെ വലൈ എന്നീചിത്രങ്ങളിലും ഇവരാണ് നായികാനായകന്മാരാകുന്നത്. ഈ രണ്ടു ചിത്രങ്ങളും ജൂണ്‍ മാസത്തോടെ തിയേറ്ററുകളിലെത്തും. ഇതിനിടെയാണ് കാഞ്ചീവരത്തിന് ശേഷം പ്രിയന്‍ ഒരുക്കുന്ന അടുത്ത തമിഴ്ചിത്രത്തിലേയ്ക്കും ഇവരെ രണ്ടുപേരുയം തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രഭുദേവയുമായി അകന്നതിന് പിന്നാലെ നയന്‍താരയും ആര്യയും പ്രണയത്തിലാണെന്ന് കോളിവുഡില്‍ ഗോസിപ്പുകള്‍ ശക്തമായിരുന്നു. പ്രണയത്തിന്റെ കാര്യം ഒന്നും പറയുന്നില്ലെങ്കിലും എല്ലാ സുഹൃത്തുക്കളുടെയും കൂട്ടത്തില്‍ നയന്‍സ് തനിയ്ക്ക് സ്‌പെഷ്യല്‍ ആണെന്ന് ആര്യ വ്യക്തമാക്കിക്കഴിഞ്ഞു. തനിയ്ക്ക് നയന്‍താരയോട് വലിയ ഇഷ്ടമാണെന്നും ആര്യ പറയുന്നുണ്ട്.

ഗോസിപ്പുകാര്‍ എഴുതിവിടുന്നതിനോടെല്ലാം തനിയ്ക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും അവരുടെ വായടപ്പിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്നും ആര്യ പറയുന്നു. പക്ഷേ ഭാവിയില്‍ സൗഹൃദം എന്തായിത്തീരുമെന്നകാര്യത്തില്‍ ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു പ്രണയത്തിനുള്ള സാധ്യതകള്‍ ആര്യ സൂചിപ്പിക്കുന്നുമുണ്ട്. എന്തായാലും പ്രണയം വേണ്ടെന്ന് വച്ച് തിരിച്ചുവരവ് നടത്തിയിരിക്കുന്ന നയന്‍താരയ്ക്ക് ഇപ്പോള്‍ വീണ്ടും കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X