ആര്യയുടെ അച്ഛനായി മോഹന്‍ലാല്‍! കാപ്പാന്‍ അതിശയിപ്പിക്കാനുള്ള വരവാണ്! പുതിയ വിശേഷങ്ങളിങ്ങനെ...
തമിഴ്‌നാട്ടിലെയും കേരളത്തിലും സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാന്‍. കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ച് നടത്തി കാപ്പാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സൂര്യ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും അഭിനയിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ തമിഴില്‍ അവതരിപ്പിക്കുന്നത്.
ചന്ദ്രകാന്ത് വര്‍മ്മയുടെ സെക്യൂരിറ്റി ഗാര്‍ഡിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ ആര്യയാണ് മറ്റൊരു കേന്ദ്രകഥാപാത്രം. ചിത്രത്തില്‍ ആര്യ വില്ലനായി എത്തുന്നു എന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് ആര്യ എത്തുന്നത്. തെലുങ്ക് നടന്‍ അല്ലു സിരീഷിനെ ആയിരുന്നു ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചിരുന്നത്. എന്നാല്‍ മറ്റ് സിനിമകള്‍ കാരണം താരം ഈ വേഷം ഉപേക്ഷിക്കുകയായിരുന്നു.

ചിത്രത്തില്‍ സയേഷ സൈഗാളാണ് നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആര്യയും സയേഷയും വിവാഹിതരാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓഡീയോ ലോഞ്ചില്‍ സയേഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ള കാര്യം അവരുടെ അമ്മയോട് പറഞ്ഞതിനെ പറ്റി ആര്യ തുറന്ന് സംസാരച്ചിരുന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരും വിവാഹിതരായത്. അതിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന് സിനിമയാണ് കാപ്പാന്‍.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കാപ്പാന്‍ ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് കാപ്പാന്റെ നിര്‍മാണം്.


Click it and Unblock the Notifications