മോഹന്‍ലാല്‍ വില്ലനല്ലേ? സൂര്യയുടെ ചിത്രത്തില്‍ ആര്യ വില്ലനാവുന്നു, സിനിമയുടെ മുതല്‍ മുടക്ക് 100 കോടി
ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ സൂര്യയുടെ സിനിമയിലൂടെ വീണ്ടും തമിഴിലഭിനയിക്കുകയാണ്. അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത കെവി ആനന്ദിന്റെ സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യ 37 എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. നെഗറ്റീവ് ടച്ചുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന്് സൂചനകളുണ്ട്. ഒപ്പം നടന്‍ ആര്യയും വില്ലനായി എത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ആര്യയുടെ വേഷത്തെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ലണ്ടനില്‍ നിന്നും ഷൂട്ടിംദ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ആര്യയും ജോയിന്‍ ചെയ്തിരിക്കുകയാണ്.

നായക വേഷത്തില്‍ സൂര്യ ഒരു ആര്‍മി ഏജന്റായി എത്തുമ്പോള്‍ സയേഷയാണ് നായിക. അല്ലു അര്‍ജുന്റെ അനിയന്‍ അല്ലു സീരിഷാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് സൂര്യ 37 യും നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 100 കോടി രൂപയോളം മുടക്ക് മുതല്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











