നന്‍പാ നീ പൊളിച്ചടുക്കി! വിശാലിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ച് ആര്യ
തമിഴ് സൂപ്പര്‍താരം വിശാല്‍ നായകനായ പുതിയ ചിത്രമാണ് ഇരുമ്പുതിരൈ. പി എസ് മിത്രന്‍ സംവിധാനം ചെയ്ത ഈചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനും ഒരു തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പതിവ് മാസ് മസാല വിശാല്‍ സിനിമകളില്‍ നിന്നും മാറിയാണ് ഒരുക്കിയിരിക്കുന്നത്.
സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഇരുമ്പുതിരൈയില്‍ ആര്‍മി ഓഫീസറായിട്ടാണ് വിശാല്‍ എത്തുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ വിശാലിന്റെ നായികയായി എത്തുന്നത്.

വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില് വിശാല്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 11ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ വിശാലിന്റെ സുഹൃത്തും നടനുമായി ആര്യയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം ഇഷ്ടമായെന്നും വിശാലിനെയും മറ്റു അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചായിരുന്നു ആര്യ എത്തിയിരുന്നത്.

ഇരുമ്പുതിരൈയില്‍ അര്‍ജുന്‍ ചെയ്ത വില്ലന്‍ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് നടന്‍ ആര്യയെയായിരുന്നു. എന്നാല്‍ മറ്റുത്തിരക്കുകള്‍ കാരണം ആര്യ ചിത്രം വേണ്ടെന്നു വെക്കുകയായിരുന്നു. നിലവില്‍ ഗജനീകാന്ത് എന്ന ചിത്രമാണ് ആര്യയുടെതായി റിലീസിങ്ങിെൈനാരുങ്ങുന്നത്. സന്തോഷ പി ജയകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. സയേഷയാണ് ചിത്രത്തില്‍ ആര്യയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.


Click it and Unblock the Notifications