ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ആര്യ പറയുന്നു അവളെ ഒത്തിരി സ്‌നേഹിക്കുന്നുവെന്ന്! നന്ദി പറഞ്ഞ് സയേഷയും

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ആര്യയുടെയും സയേഷയുടെയും വിവാഹം വലിയ ആഘോഷമായിട്ടായിരുന്നു നടത്തിയത്. വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍.

ഇതിനിടെ ഒരു കുഞ്ഞതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതിലൊന്നും സത്യമില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോഴിതാ വീട്ടില്‍ മറ്റൊരു സന്തോഷദിവസം കൂടി കടന്ന് പോയതിനെ കുറിച്ച് പറയുകയാണ് താരദമ്പതിമാര്‍. കുടുംബസമേതമുള്ള ചിത്രങ്ങളുമായി ഇരുവരും എത്തിയതോടെ ആശംസകള്‍ അറിയിച്ച് ആരാധകരും വന്നിട്ടുണ്ട്.

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി ആര്യ

റിയാലിറ്റി ഷോ ആയ എങ്ക വീട്ടുമാപ്പിളൈ എന്ന പരിപാടിയിലൂടെയാണ് ആര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തനിക്ക് ജീവിതസഖിയാക്കാന്‍ ഒരു വധുവിനെ വേണമെന്ന ആവശ്യവുമായി ആര്യ രംഗത്ത് വന്നതോടെ ആയിരക്കണക്കിന് അഭ്യര്‍ത്ഥനകളായിരുന്നു വന്നത്. അതില്‍ നിന്നും പതിനാറ് മത്സരാര്‍ഥികളെ തിരഞ്ഞെടുത്ത് ഷോ നടത്തി. ഗ്രാന്‍ഡ് ഫിനാലെയില്‍ വന്ന മൂന്ന് പേരില്‍ ഒരാളെ ആര്യ തിരഞ്ഞെുക്കുമെന്ന് കരുതിയെങ്കിലും ആരെയും തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു താരം. ഇതോടെ ആര്യയ്ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam
പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസയുമായി ആര്യ

അധികം വൈകാതെ താനും സയേഷയും വിവാഹിതരാവാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ ആര്യയ്ക്ക് വീണ്ടും വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ഗജനികാന്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പരിചയത്തിലാവുന്നത്. വിവാഹശേഷം കാപ്പാന്‍ എന്ന ചിത്രം കൂടി ഇരുവരുടേതുമായി എത്തി. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ടെഡ്ഡി എന്ന ചിത്രമാണ് ആര്യയും സയേഷയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇനി വരാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X