സയേഷയ്‌ക്കൊപ്പമല്ല അതിന് മുന്‍പ് മറ്റൊരു സര്‍പ്രൈസുമായി ആര്യ! കാപ്പാന് മുന്‍പ് മഗമുനി എത്തുന്നു!
തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് ആര്യ. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് താരം. തമിഴില്‍ മാത്രമല്ല മലയാള ചിത്രവുമായും താരം എത്തിയിരുന്നു. നായകന്‍, വില്ലന്‍, അതിഥി തുടങ്ങിയ വേഷങ്ങളിലെല്ലാം താരം തിളങ്ങിയിരുന്നു. സൂര്യ-കെവി ആനന്ദ് ചിത്രമായ കാപ്പാന്‍ എത്തുന്നതിന് മുന്‍പ് തന്നെ മറ്റൊരു സിനിമയുമായി താരം എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രൈം ത്രില്ലര്‍ ചിത്രവുമായാണ് ആര്യ എത്തുന്നത്. ഇന്ദുര രവിചന്ദ്രന്‍, മഹിമ നമ്പ്യാര്‍, ജയപ്രകാശ് തുടങ്ങിയവരെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ടീസര്‍ തരംഗമായി മാറിയത്. കാപ്പാന് മുന്‍പ് ഈ സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാഹോയുടെ റിലീസ് ആഗസ്റ്റ് 30 ലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് കാപ്പാന്‍ എത്തുന്നത് മാറ്റിയത്.

മഗമുനിയുമായാണ് ഇനി ആര്യ എത്തുന്നതെന്നുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. സെപ്റ്റംബര്‍ 6ന് ചിത്രം എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സെപ്റ്റംബര്‍ 20നാണ് കാപ്പാന്‍ എത്തുന്നത്. തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. ഇതാദ്യമായാണ് മോഹന്‍ലാലും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത്. സയേഷ നായികയായെത്തിയപ്പോള്‍ വില്ലന്റെ വേഷത്തിലാണ് ആര്യയുടെ വരവ്.


Click it and Unblock the Notifications