ആര്യ വധുവിനെ തേടുന്നു! വിവാഹം റിയാലിറ്റി ഷോയിലൂടെ, ''എങ്ക വീട്ടു മാപ്പിളൈ''
വിവാഹാഭ്യര്‍ഥന നടത്തിയ ആര്യക്ക് ലഭിച്ചത് 7000 അപേക്ഷകളും ഒരുലക്ഷം ഫോൺ കാേളും.
സെലിബ്രിറ്റികളെ വിവാഹം കഴിക്കുക എന്നത് എല്ലാവരുടേയും ഏറ്റവും വലിയ സ്വപ്നമാണ്. എന്നാൽ ഈ ആഗ്രഹം പുരുഷന്മരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്നു മാത്രം. സിനിമ താരത്തേയോ ബാക്കി സെലിബ്രിറ്റിയോ വിവാഹം കഴിക്കാൻ എന്ത് അഗ്നി പരീക്ഷണെ നേരിടാനും ഇവർ തയ്യാറാണ്.

ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആര്യയുടെ വിവാഹത്തെ കുറിച്ചാണ്. താരത്തെ സ്വപ്നം കണ്ട് ഉറങ്ങുന്ന ആരാധികമാരെ ഞെട്ടിച്ച് ആര്യ തന്നെ രംഗത്തെത്തിയിരുന്നു. അത് മറ്റൊന്നുമല്ല താരം തന്റെ ഭാവി വധുവിനെ തേടുന്നുവെന്ന്.

ഫേസ്ബുക്ക് ലൈവ്
ഫേസ്ബുക്ക് ലൈവിലൂടെ താരം തന്റെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. ഭാവി വധു സിനിമ ലോകത്ത് നിന്നു വേണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ മാത്രം മതി. വേറെ ആരായാലും തനിക്ക് പ്രശ്നമില്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

സംഭവം സത്യം തന്നെ
ആദ്യം താരത്തിന്റെ ലൈവ് ആരും കാര്യമായി എടുത്തിരുന്നില്ല. പറ്റിക്കാൻ ചെയ്യുന്നതാണോ എന്നു വരെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നിട് ആര്യ തന്റെ ഫോൺ നമ്പർ നൽകി. തന്നെ ഇഷ്ടപ്പെടുന്നവർ വിളിക്കു. ഞാൻ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നുവെന്നും വീഡിയോയിൽ പറഞ്ഞു. കൂടാതെ താൻ ചെയ്യുന്നത് കുട്ടിക്കളിയല്ലെന്നും താരം തന്നെ വ്യക്തമാക്കുകയും ചെയ്തു.

ലക്ഷത്തോളം ഫോൺകോളുകൾ
ആര്യക്ക് വിവാഹാഭ്യർഥനയുമായി ഇതുവരെ ഒരു ലക്ഷത്തോളം ഫോൺ കോളുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ എഴായിരത്തിലധികം വിവാഹ അപേക്ഷകളും. ലഭിച്ച ഏഴായിരം അപേക്ഷകളിൽ നിന്ന് താരം 16 പെൺക്കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിൽ നിന്ന് അനിയോജ്യമായ പെൺകുട്ടിയെ തിരഞ്ഞെടുക്കുമെന്നും ആര്യ പറഞ്ഞു.

റിയാലിറ്റി ഷോ
ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ വധുവിനെ തിരഞ്ഞെടുക്കുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. കളേഴ്സ് ടിവിയുടെ തമിഴ് ചാനലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.


Click it and Unblock the Notifications