സയേഷയെ ചേര്‍ത്തുപിടിച്ച് ആര്യ! നവദമ്പതികള്‍ സന്തോഷത്തിലാണ്! ചെന്നൈ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!
തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ ആര്യയുടെ വിവാഹമായിരുന്നു കഴിഞ്ഞയാഴ്ച.ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും താരം ഞെട്ടിച്ചിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഗ്രാന്റ് ഫിനാലെ വരെയെത്തിയ മത്സരാര്‍ത്ഥികളില്‍ നിന്നും ആരെയായിരിക്കും താരം തിരഞ്ഞെടുക്കുന്നതെന്നറിയാനായാണ് എല്ലാവരും കാത്തിരുന്നത്. ഇവരിലൊരാളെയും തനിക്ക് തിരഞ്ഞെടുക്കാനാവില്ലെന്നും വിവാഹത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കാമെന്നും പറഞ്ഞ് താരം പിന്‍മാറുകയായിരുന്നു. പുതുവര്‍ഷത്തില്‍ വിശാലിന്റെ വിവാഹ പ്രഖ്യാപന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയത്. യുവഅഭിനേത്രികളിലൊരാളായ സയേഷയെയാണ് താന്‍ ജീവിതസഖിയാക്കിയതെന്ന് താരം വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 10നായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്. മുസ്ലിം ആചാരപ്രകാരമായാണ് വിവാഹം നടത്തിയത്. തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളെല്ലാം നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെയായാണ് ചെന്നൈയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. വിവാഹ സത്കാരത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ത്തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം തീരുമാനിച്ചത്. കെവി ആനന്ദ് ചിത്രമായ കാപ്പാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സൂര്യയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ ആര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.


Click it and Unblock the Notifications











