ആര്യയും സയേഷയും ഹണിമൂണ്‍ തിരക്കുകളിലാണ്! വൈറലായി പുതിയ ചിത്രങ്ങള്‍! കാണൂ

By Midhun Raj

ആര്യയും സയേഷയും തമ്മിലുളള വിവാഹം ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഗജനീകാന്ത് എന്ന സിനിമയുടെ സെറ്റില്‍ പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ആര്യയുടെ വിവാഹം എന്ന് നടക്കുമെന്നുളള പ്രേക്ഷകരുടെ ആകാംക്ഷകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടായിരുന്നു കല്യാണം നടന്നത്.

വിവാഹത്തിലും തുടര്‍ന്ന് നടന്ന റിസ്പഷനിലുമെല്ലാം തന്നെ താരങ്ങളും അടുത്ത സുഹൃത്തുകളുമെല്ലാം തന്നെ പങ്കെടുത്തിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. വിവാഹ ശേഷവും താരജോഡികളുടെ വിശേഷങ്ങള്‍ അറിയാനായി വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. ഇപ്പോഴിതാ താരങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ആര്യയും സയേഷയും

ആര്യയും സയേഷയും

നേരത്തെ മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു ആര്യ അറിയിച്ചിരുന്നത്. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇരുവരുടെയും വിവാഹം . ഗജനീകാന്ത് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇരുവരും പിന്നീട് സൂര്യയുടെ കാപ്പാനിലും ഒന്നിച്ച് അഭിനയിച്ചിരുന്നു.

വിവാഹം

വിവാഹം

ഹൈദരാബാദില്‍ വെച്ചായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നത്. സിനിമാ പ്രവര്‍ത്തകരും അടുത്ത സുഹൃത്തുകളുമടക്കം നിരവധി പേരാണ് താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. സൂര്യ,കാര്‍ത്തി,അല്ലു അര്‍ജുന്‍,ഭരത്,തുടങ്ങിയ ആര്യയുടെ സുഹൃത്തുക്കളെല്ലാം തന്നെ വിവാഹത്തിനും ചെന്നെെയില്‍ നടന്ന റിസപ്ഷനിലും പങ്കെടുക്കാനായി എത്തിയിരുന്നു.

ഹണിമൂണ്‍

ഹണിമൂണ്‍

വിവാഹശേഷം തിരക്കുകളില്‍ നിന്ന് മാറി ഹണിമൂണിനായി താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന സിനിമയാണ് ആര്യയുടെയും സയേഷയുടെതുമായി റിലീസ് ചെയ്യാനിരിക്കുന്നത്. ഹണിമൂണിനിടെ ആര്യ എടുത്ത ചിത്രങ്ങള്‍ സയേഷ തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും

തെലുങ്കില്‍ അഖില്‍ എന്ന ചിത്രത്തിലൂടെയാണ് സയേഷ തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിലും അഭിനയിച്ചു. കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കവും വിജയ് സേതുപതിയുടെ ജുങ്കയും കഴിഞ്ഞാണ് ആര്യയ്‌ക്കൊപ്പം നടി അഭിനയിച്ചത്. ഗജനീകാന്തിനു ശേഷം കാപ്പാനിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയത്തിലായതോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രങ്ങള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X