»   » മോഹന്‍ലാല്‍ പുലിയോട് ഏറ്റുമുട്ടുമ്പോള്‍ തമിഴകത്ത് ആര്യയുടെ സാഹസികം 50 ആനകളോട്

മോഹന്‍ലാല്‍ പുലിയോട് ഏറ്റുമുട്ടുമ്പോള്‍ തമിഴകത്ത് ആര്യയുടെ സാഹസികം 50 ആനകളോട്

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ യഥാര്‍ത്ഥ പുലിയുമായി ഏറ്റുമുട്ടുന്നാണ് ആരാധകരെ ഇത്രയുമധികം ആകാംക്ഷയിലാഴ്ത്തുന്നത്. ആഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാല്‍ പുലിയുമായി ഏറ്റുമുട്ടുന്നത് പോലെ തമിഴകത്തും സംഭവിക്കും. ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കടമ്പന്‍ എന്ന ചിത്രത്തില്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അമ്പത് ആനകളെ വച്ചാണ്.

arya1

അടുത്ത മാസം തായ്‌ലന്റില്‍ വച്ചാണ് ചിത്രീകരണം. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകണവുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ തായിലന്റിലേക്ക് പോകും. ക്ലൈമാക്‌സിന് വേണ്ടിയുള്ള ട്രെയിനിങിനാണെന്നും പറയുന്നു.

രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്.

-
-
-
-
-
-
-
-
-
-
English summary
Arya To Shoot With 50 Elephants For His Next!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam