»   » ഇനി നയന്‍സിനെ ആര്യ കെട്ടും!

ഇനി നയന്‍സിനെ ആര്യ കെട്ടും!

Posted By:
Subscribe to Filmibeat Malayalam
Nayanthara, Arya
പ്രഭുദേവയുമായി അകന്നതിന് ശേഷം നയന്‍സിനേയും ആര്യയേയും പറ്റി ഒരു പ്രണയകഥ കോളിവുഡില്‍ പരന്നിരുന്നു. ഇപ്പോഴിതാ ആര്യ-നയന്‍താര-ജയ് കൂട്ടുകെട്ടിനെ അണിനിരത്തി ഒരു ചിത്രം ഒരുക്കുകയാണ് നവാഗതനായ അറ്റ്‌ലി. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എആര്‍ മുരുകദോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജ റാണി എന്നാണ് പേരിട്ടിരിക്കുന്നത്.

പ്രണയം എന്ന പ്രമേയത്തെ ഒരു പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ സംവിധായകന്‍ നടത്തുന്നത്. ചിത്രത്തില്‍ ജയ് നയന്‍സുമായി പ്രണയത്തിലാണ്. എന്നാല്‍ നയന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാതാപിതാക്കള്‍ക്ക് ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കാനാവുന്നില്ല. അതേസമയം ആര്യയുടേയും നയന്‍സിന്റേയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ട് താനും.

ഒടുവില്‍ നയന്‍സിനെ ആര്യയ്ക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്ന ആര്യയ്ക്കും ഈ ബന്ധം അംഗീകരിക്കാനാവില്ലായിരുന്നു. ഈ സമയം ജയ് വിവാഹിതനാവുന്നു. ആര്യ ആദ്യം സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയാണ് ജയ് യുടെ വധുവാകുന്നത്. ഇതിനിടെ ആര്യയും ജയ് യും കണ്ടുമുട്ടുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരു നില്‍ക്കാതെ വിവാഹിതരാവുന്ന ഇരുവരും തങ്ങളുടെ ഭാര്യമാരെ കൈമാറ്റം ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

English summary
Arya and Nayan is a hit pair after their last film 'Boss Enkira Bhaskaran'.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam