സൂര്യയ്‌ക്കൊപ്പമുളള 64 കിലോമീറ്റര്‍ സൈക്ലിംഗ് അനുഭവം പങ്കുവെച്ച് ആര്യ! ട്വീറ്റ് വൈറല്‍! കാണൂ

By Midhun Raj

തമിഴകത്ത് ആരാധകരും സിനിമാ പ്രേമികളും ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ആര്യ. നടന്റെ സിനിമകള്‍ക്കെല്ലം മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കാറുണ്ട്. വൃത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് കോളിവുഡില്‍ അവിഭാജ്യ ഘടകമായി മാറിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആര്യ. നാന്‍ കടവുള്‍,അവന്‍ ഇവന്‍ പോലുളള ചിത്രങ്ങള്‍ ആര്യയുടെതായി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ്.

ഗജനികാന്ത് എന്ന സിനിമയായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗജനികാന്തിനു ശേഷം സൂര്യയ്‌ക്കൊപ്പം കാപ്പാന്‍ എന്ന ചിത്രത്തിലാണ് ആര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സൂര്യയെക്കുറിച്ച് ആര്യ പോസ്റ്റ് ചെയ്തൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കാപ്പാന്‍ എന്ന ചിത്രം

കാപ്പാന്‍ എന്ന ചിത്രം

നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പാന്‍. താനാ സേര്‍ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷമെത്തുന്ന സൂര്യ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്നാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജാഹ് സുഭാസ്‌ക്കരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂര്യയുടെ വില്ലന്‍

സൂര്യയുടെ വില്ലന്‍

ആക്ഷന്‍ ത്രില്ലറായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കാപ്പാനില്‍ സൂര്യയുടെ വില്ലന്‍ വേഷത്തിലാണ് നടന്‍ ആര്യ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സൂര്യയ്‌ക്കൊപ്പം ആദ്യമായിട്ടാണ് ആര്യ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. സിനിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററില്‍ സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയെയും കാണിച്ചിരുന്നു.

ആര്യ പറഞ്ഞത്

ആര്യ പറഞ്ഞത്

കാപ്പാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ആര്യ പോസ്റ്റ് ചെയ്‌തൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിലെ നായകന്‍ സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാപ്പാന്റെ ഷൂട്ടിംഗ് ഇടവേളയില്‍ സൂര്യയ്‌ക്കൊപ്പം സൈക്ലിംഗ് നടത്തിയിരുന്നു ആര്യ. ഈ ചിത്രമാണ് താരം പങ്കുവെച്ചത്.

ആര്യയുടെ ട്വീറ്റ്

സൂര്യയ്‌ക്കൊപ്പമുളള സൈക്ലിംഗ് റൈഡ് ഗംഭീരമായിരുന്നുവെന്നും എപ്പോഴും പ്രചോദനം നല്‍കുന്നൊരു സാന്നിദ്ധ്യമാണ് സൂര്യയെന്നും ആര്യ ട്വറ്ററില്‍ കുറിച്ചിരുന്നു. രണ്ടു മണിക്കൂര്‍ നാല്പത്തി രണ്ടു മിനിട്ടുകൊണ്ട് അറുപത്തിമൂന്ന് കിലോമീറ്ററുകളാണ് ഇരുവരും ചേര്‍ന്ന് പിന്നിട്ടത്. ആയിരത്തില്‍ അധികം കലോറീസ് ആണ് അങ്ങനെ ബേണ്‍ ചെയ്തത് എന്നുളള ഫിറ്റ്‌നസ് വിശദാംശങ്ങളും ആര്യ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ചിത്രത്തില്‍ എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യ എത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം പ്രാധാന്യമുളെളാരു റോളില്‍ തന്നെയാണ് ആര്യയും ചിത്രത്തില്‍ എത്തുന്നത്. സയേഷയാണ് സിനിമയിലെ നായിക. അടുത്തിടെ സയേഷയുമായി ആര്യ പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗജനികാന്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X