സയേഷ ഇനി ആര്യയുടെ സ്വന്തം! വിവാഹത്തിന് മണിക്കൂറുകള്‍ കൂടി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
താരവിവാഹങ്ങള്‍ എന്നും പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. പ്രണയവും ഡേറ്റിങ്ങുമൊക്കെ വാര്‍ത്തയാവുന്നതിന് പിന്നിലെ കാരണവും ഇതാണ്. തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്നൊരു താരവിവാഹമാണ് മാര്‍ച്ച് 9ന് നടക്കാന്‍ പോവുന്നത്. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ ആര്യയുടെ വിവാഹമാണ് ശനിയാഴ്ച. സയേഷയുമായുള്ള പ്രണയമാണ് സഫലീകരിക്കപ്പെടുന്നത്. വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് നിരവധി പേരായിരുന്നു രംഗത്തെത്തിയത്.
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ആര്യ ഞെട്ടിച്ചിരുന്നു. കളേഴ്‌സ് ചാനലിലായിരുന്നു എങ്കവീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം റിയാലിറ്റി ഷോ നടത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മലയാളി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗ്രാന്റ് ഫിനാലെയ്ക്കിടയിലായിരുന്നു താരം ഇപ്പോള്‍ ആരെയും തിരഞ്ഞെടുക്കാനാവില്ലെന്നറിയിച്ച് ഞെട്ടിച്ചത്. തുടക്കം മുതലേ തന്നെ വന്‍വിവാദമായ പരിപാടിയുടെ വിമര്‍ശനം കടുക്കുകയായിരുന്നു പിന്നീട്.

ആര്യയ്ക്ക് പ്രണയസാഫല്യം
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആര്യ വിവാഹിതനാവുകയാണ്. താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും വാലന്റൈന്‍സ് ദിനത്തിലായിരുന്നു ഇക്കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം ലഭിച്ചത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു. വിശാലിന്റെ വിവാഹ പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയായാണ് ജാമിയും ഇതേക്കുറിച്ച് പ്രഖ്യാപിച്ചത്.

പ്രണയവിവാഹം
നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്ന് താരം പറഞ്ഞിരുന്നു. പ്രണയവിവാഹമാണ് ഇവരുടേതെന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്. മനസ്സില്‍ ഒരാളുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് എങ്ക വീട്ട് മാപ്പിളൈയില്‍ പങ്കെടുത്തതെന്നായിരുന്നു പലരുടേയും ചോദ്യം. പ്രഹസനമായാണോ റിയാലിറ്റി ഷോ നടത്തിയതെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ആര്യയ്ക്കായി കാത്തിരിക്കുന്നവരിലൊരാളായ അബര്‍നദിയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

ചിത്രങ്ങള്‍ വൈറലായി
ഗജനീകാന്ത് എന്ന ചിത്രത്തിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലായത്. ഇവരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി തയ്യാറെടുക്കുനന ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സിനിമാലോകത്തെ പലരും എത്തിയിരുന്നു. കാപ്പാന്‍ അനുഭവത്തെക്കുറിച്ച് ആര്യ വാചാലനായിരുന്നു. അതിന് പിന്നാലെയായാണ് ജാമിക്ക് വിവാഹാശംസയുമായി സൂര്യയെത്തിയത്.

ആഘോഷങ്ങളിലും പങ്കെടുത്തു
വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് സയേഷയ്‌ക്കൊപ്പമുള്ള ആര്യയുടെ ചിത്രങ്ങളും വൈറലായി മാറിയത്. സയേഷയ്‌ക്കൊപ്പം നിരവധി ആഘോഷങ്ങളിലും താരം പങ്കെടുത്തിരുന്നു. ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടത്തുന്നതെന്ന് സയേഷയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ആര്യയെ കുടുംബത്തിലെ ഒരംഗമായാണ് പരിഗണിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

കാപ്പാന് ശേഷം
കെവി ആനന്ദിന്റെ ലേറ്റസ്റ്റ് ചിത്രമായ കാപ്പാനില്‍ നായികയായെത്തുന്നത് സയേഷയാണ്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. ആര്യയും ഈ സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അബര്‍നദിയുടെ കാത്തിരിപ്പ്
ആര്യയെ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ലെന്ന കഠിന ശപഥത്തിലായിരുന്നു അബര്‍നദി. കുംഭകോണം സ്വദേശിനിയായ അബര്‍നദിയെയായിരിക്കും താരം ജീവിതസഖിയാക്കുകയെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കത്തില്‍ പുറത്തുവന്നിരുന്നു. അപ്രതീക്ഷിതമായി താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. പരിപാടി അവസാനിച്ചതിന് ശേഷവും ആര്യയുമായി സൗഹൃദത്തിലാണെന്നും സയേഷയുമായുള്ള പ്രണയം ഗോസിപ്പാണെന്നുമായിരുന്നു അബര്‍നദി പ്രതികരിച്ചത്. പിന്നീട് ആര്യയും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചപ്പോള്‍ അബര്‍നദി നിലപാട് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ആശംസ നേര്‍ന്നായിരുന്നു അബര്‍നദി പിന്നീടെത്തിയത്.


Click it and Unblock the Notifications