വടിവേലുവിനെയും മറികടന്നു; യോഗി ബാബുവിന്റെ ഒരു ദിവസത്തെ പ്രതിഫലം ഇങ്ങനെ
തമിഴ് സിനിമയില്‍ മാറ്റിനിര്‍ത്താനാവാത്ത ആര്‍ടിസ്റ്റാണ് യോഗി ബാബു. തമാശകളിലൂടെ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. വിവേക്, സന്താനം, വടിവേലു തുടങ്ങിയവരായിരുന്നു ഒരുകാലത്തെ കൊമേഡിയന്‍മാര്‍. എന്നാല്‍ വിവേക് മരണപ്പെടുകയും സന്താനം ഹീറോ പരിവേഷത്തിലേക്ക് മാറി.
വടിവേലു സീരിയസ് വേഷങ്ങള്‍ ചെയ്യാനും തുടങ്ങിയതോടെ തമിഴില്‍ യോഗി ബാബു സൂരി സതീഷ് തുടങ്ങിയ കോമഡി താരങ്ങള്‍ അരങ്ങ് വാഴാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ സൂരിയും അടുത്തിടെ വിടുതലൈ എന്ന സിനിമയില്‍ നായകനായെത്തി. അടുത്തിടെ പുറത്തിറങ്ങിയ ഗരുഡനിലും സൂരി വളരെ സീരിയസ് ആയ വേഷമാണ് ചെയ്തത്.

സൂരി വളരെ ഗൗരവമേറിയ വേഷങ്ങള്‍ ആണ് ഇപ്പോള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തിരിച്ച് കോമഡിയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകുമെന്ന് ഇപ്പോള്‍ ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാമന്നനിലെ കാരക്ടറിന് ശേഷം തനിക്ക് കോമഡി കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് വടിവേലു തന്നെ പറഞ്ഞിരുന്നു.
മാമന്നനില്‍ വടി വേലുവിന്റെ കാരക്ടര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ തമിഴില്‍ ഇത്രയും കോമഡി ചെയ്യുന്ന താരങ്ങള്‍ മാറിയതോടെ ഇപ്പോള്‍ യോഗി ബാബു തന്നെയാണ് പ്രധാനമായും കൊമേഡിയനായി ഇപ്പോഴും നിലനില്‍ക്കുന്നത്. പല സിനിമകളിലേക്കും ഒരുമിച്ച് വിളിക്കുന്നതിനാല്‍ ഇന്ന് തിരക്കുള്ള കോമഡി നടനാണ് യോഗി ബാബു.
അതുകൊണ്ട് തന്നെ യോഗി ബാബു തന്റെ പ്രതിഫലവും അതുകൊണ്ട് ഉയര്‍ത്തിയിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് യോഗി ബാബു പ്രതിഫലം കൂട്ടിയത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിസ്മി പറയുന്നത് പ്രകാരമാണെങ്കില്‍ 12 ലക്ഷമാണ് യോഗി ബാബു ഒരു ദിവസത്തേക്ക് വാങ്ങുന്ന പ്രതിഫലം.
വടിവേലുവിനെ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ യോഗി ബാബു കടത്തി വെട്ടിയെന്നാണ് പറയുന്നത്. വടിവേലുവിന് ഒരു ദിവസത്തെ പ്രതിഫലമെന്ന് പറയുന്നത് 10 ലക്ഷമാണ്. അതേസമയം പരിയേറും പെരുമാളില്‍ തമാശ കലര്‍ന്ന സീരിയസ് വേഷമാണ് അദ്ദേഹം ചെയ്തത്.

കോമഡി സീരീസായ അസിസ്റ്റന്റ് ഡയറക്ടറായാണ് യോഗി ബാബു സിനിമയിലേക്കെത്തുന്നത്. യോഗി എന്ന ചിത്രത്തിലാണ് ബാബു ആദ്യം അഭിനയിച്ചത്. ആ സിനിമയുടെ പേര് തന്നെ ആദ്യം സ്വീകരിച്ച് നടന്‍ യോഗി ബാബുവായത്. കോലമാവ് കോകില, പരിയേരും പെരുമാള്‍, ധര്‍മപ്രഭു, യമകണ്ഠ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ശിവകാര്‍ത്തികേയന്റെ മാന്‍ കരാട്ടെയിലെ കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരണ്‍മനൈ, കാകി സട്ടൈ, കാക്ക മുട്ടൈ വേതാളം, ഇന്ത്യ പാകിസ്ഥാന്‍ തുടങ്ങി നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











