For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    By Aswini
    |

    തമിഴ് താരസംഘടനയായ നടികര്‍ സംഘടത്തില്‍ ഇലക്ഷന്‍ തല്ല് തുടരുന്നു. നടികര്‍ സംഘവും അതില്‍ നിന്ന് വേര്‍പെട്ട വിശാലിന്റെ പാണ്ഡവര്‍ അണിയും തമ്മിലാണ് മത്സരം. 18 ന് നടക്കുന്ന ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി താരങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

    ഒരു കുടംബം പോലെ കഴിയുന്ന നടികര്‍ സംഘത്തെ പിരിയ്ക്കാന്‍ വിശാല്‍ ആരാണ്, അത്തരക്കാര്‍ക്ക് വോട്ട് നല്‍കരുത് എന്നൊക്കെ ചിമ്പു കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. നടികര്‍ സംഘത്തിലെ ഒരു അംഗം എന്ന നിലയില്‍ തനിക്കും ചോദ്യം ചെയ്യാന്‍ അധികാരമുണ്ടെന്ന് ഇതിന് വിശാല്‍ മറുപടി നല്‍കി.

    ഒമ്പതാം വയസ്സുമുതല്‍ താന്‍ ഇന്റസ്ട്രിയിലുണ്ട്. ഇന്നലെ വന്ന ആരോ എന്റെ സിനിമാ കുടുംബത്തെ പിരിക്കാന്‍ ശ്രമിച്ചാല്‍ അത് കണ്ടിട്ട് മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോഴുള്ള തിയേറ്റര്‍ ഇരിക്കുന്ന സ്ഥലത്ത് അത് പൊളിച്ച് നടികര്‍ സംഘത്തിന് ഓഫീസ് കെട്ടിടം നിര്‍മിക്കണമെന്നാണ് വിശാലിന്റെ ആവശ്യം. തിയേറ്റര്‍ പൊളിച്ചുമാറ്റിയാല്‍ തന്നെയും വിശാലിനെയും പോലുള്ള നടന്മാര്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും- എന്നൊക്കെയായിരുന്നു ചെന്നൈയില്‍ നടന്ന പ്രസ്മീറ്റില്‍ ചിമ്പു പറഞ്ഞത്. ചിമ്പുവിനുള്ള മറുപടിയും തന്റെ നിലപാടും വിശാല്‍ വ്യക്തമാക്കുന്നു, തുടര്‍ന്ന് വായിക്കൂ...

    ഞങ്ങള്‍ ആരാധകരല്ല, അംഗങ്ങളാണ്

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ഞങ്ങളാരും ചിമ്പു ഉള്‍പ്പെടുന്ന താരങ്ങളുടെ ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങളല്ല. ചിമ്പു ജോലി ചെയ്യുന്ന അതേ ഇന്റസ്ട്രിയിലെ സംഘടനയിലെ അംഗങ്ങളാണ്. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ചോദ്യം ചെയ്യാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്- വിശാല്‍ പറയുന്നു

    കോംപ്രമൈസിന് തയ്യാറല്ല

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    അതിനിടയില്‍ നടികര്‍ സംഘത്തിന്റെ പ്രശ്‌നം തീര്‍ക്കാന്‍ മറ്റ് സിനിമാ സംഘടനകളായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഡയറക്ടര്‍ യൂണിയനും എഫ് ഇ എഫ് എസ് ഐ യും ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു കോംപ്രമൈസിനും തങ്ങള്‍ തയ്യാറല്ലെന്നും, 18 ന് ഇലക്ഷന്‍ ഭാവി തീരുമാനിക്കുമെന്നും വിശാല്‍ വ്യക്തമാക്കി.

    ഞാന്‍ ബഹുമാനിക്കുന്നു

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മറ്റ സംഘടനകളുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു എന്നും വിശാല്‍ പറഞ്ഞു. പക്ഷെ ഞങ്ങളുടെ ആവശ്യങ്ങള്‍ പറയാനും പങ്കുവയ്ക്കാനും ഞങ്ങള്‍ക്കും അധികാരവും അവകാശവും വേണം. ഇലക്ഷന്‍ എന്ന പ്രോസസ് നടക്കണം. അത് സംഘടനയെ വേര്‍പിരിക്കാനല്ല, എല്ലാവരെയും പരിഗണിച്ചുകൊണ്ടൊരു സംഘടന വേണം എന്നുള്ളതുകൊണ്ടാണ്.

    വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടില്ല

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ഞങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യണം എന്ന് ആരോടും ആവശ്യപ്പെടുന്നില്ല. പക്ഷെ എല്ലാവരും വോട്ട് എന്ന തങ്ങളുടെ അവകാശം ചെയ്യണം. നിങ്ങളുടെ അംഗത്വം രജിസ്റ്റര്‍ ചെയ്യൂ എന്നേ ആവശ്യപ്പെടുന്നുള്ളൂ.

    നല്ലത് നടക്കും

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ഇലക്ഷനില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നല്ലൊരു ഭരണ സംഘടന മുന്നില്‍ വരും. അതിന്റെ പ്രവൃത്തികള്‍ നല്ല രീതിയില്‍ നടക്കും. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയം കൂടെ പരിഗണിച്ച് നടികര്‍ സംഘം വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ നല്ല രീതിയില്‍ ഭരണം നടത്തുമെന്ന വിശ്വാസമുണ്ട്. അതിന് ഇലക്ഷന്‍ നടക്കണം. അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടണം.

    എന്തുകൊണ്ട് കാര്‍ത്തിയും വിശാലും

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    എന്തുകൊണ്ട് ഞാനും കാര്‍ത്തിയും മുന്നോട്ട് വന്നൂ എന്ന് പലരും ചോദിക്കുന്നു. ഞങ്ങള്‍ക്കെങ്ങനെ നടികര്‍ സംഘത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ശരിയാണ്, ഞങ്ങള്‍ പ്രായം കൊണ്ട് ചെറുപ്പമായിരിക്കാം, പക്ഷെ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഞങ്ങളും നിര്‍മാതാക്കള്‍ കൂടെയാണ്. അത് മുന്നോട്ട് കൊണ്ടും പോകാന്‍ കഴിയുന്ന ഞങ്ങള്‍ക്ക് തീര്‍ച്ചയായും ഇതുപോലൊരു സംഘടനെയും നയിക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ട്. ഞങ്ങള്‍ക്കെന്തെങ്കിലും നടികര്‍ സംഘത്തിന് വേണ്ടി ചെയ്യണമെങ്കില്‍ അധികാരം വേണം. അതിന് വേണ്ടിയാണ് മത്സരിക്കുന്നത്.

    എന്തുകൊണ്ട്

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    പല പ്രശ്‌നങ്ങളും ഉന്നയിച്ച് 45 ഓളം കത്തുകള്‍ ഞാന്‍ നടികര്‍ സംഘത്തിന് അയച്ചിട്ടുണ്ട്. അതിന്റെയൊക്കെ തെളിവും എന്റെ പക്കലുണ്ട്. നടികര്‍ സംഘത്തിന് ഓഫീസ് വേണം, പൈറസി പ്രശ്‌നം, വ്യാജ സിഡികള്‍ ഉള്‍പ്പടെ പല പ്രശ്‌നങ്ങളും ഉന്നയിച്ചു. പക്ഷെ ഒന്നിനും മറുപടി ലഭിച്ചില്ല. പരിഹാരവും കണ്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികരിച്ചതും ഇലക്ഷന് നിന്നതും- വിശാല്‍ വ്യക്തമാക്കി.

    തെറ്റില്ല

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ഇലക്ഷന് നില്‍ക്കുന്നതില്‍ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഇത് ജനാധിപത്യമാണ്. അതുകൊണ്ട് ഞങ്ങള്‍ തീരുമാനിച്ചു. ഒത്തുതീര്‍പ്പിന് തയ്യാറില്ല.

    വ്യക്തിപരമായ ശത്രുതയോ?

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ശരത്ത് കുമാറിനെതിരെ താന്‍ രംഗത്ത് വന്നതിന്റെ കാരണം വ്യക്തിപരമാണെന്ന ആരോപണത്തോടും വിശാല്‍ പ്രതികരിച്ചു. തനിക്കൊപ്പം പാണ്ഡവര്‍ അണിയിലുള്ള ആരും വിഡ്ഡികളല്ല. ഞങ്ങള്‍ക്കാര്‍ക്കും വ്യക്തിപരമായ ഒരു അജണ്ടയുമില്ല. നടികര്‍ സംഘത്തിന് ഒരു ഓഫീസ് വേണമെന്ന കാര്യം എന്റെ വ്യക്തിപരമായ ആവശ്യവുമല്ല.

    നടികര്‍ സംഘത്തെ പിരിച്ചത്

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    നടികര്‍ സംഘത്തെ ഞങ്ങള്‍ പിരിച്ചിട്ടില്ല. പാണ്ഡവര്‍ അണി ഒരു പ്രത്യേക പാര്‍ട്ടിയല്ല. ഒരേ നിലപാടുള്ള കുറച്ചുപേര്‍ ചേര്‍ന്നതാണ്. ഞങ്ങളൊരു പ്രത്യേക പാര്‍ട്ടി ഉണ്ടാക്കിയതൊന്നുമല്ല, സ്വതന്ത്രരാണ്. ഞങ്ങളെല്ലാവരും അഭിനേതാക്കളാണ്.

    ചിമ്പുവിന് മറുപടി

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    ഞാനൊരു നടനും നടികര്‍ സംഘം എന്ന സംഘടനയിലെ അംഗവുമാണ്. അതുകൊണ്ട് തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും ഇടപെടാനും അതില്‍ ചോദ്യം ചെയ്യാനും ഉള്ള അധികാരം ഒരു അംഗ എന്ന നിലയില്‍ എനിക്കുണ്ട്.

    രജനിയുടെയും വിശാലിന്റെയും പിന്തുണയും

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    കമല്‍ ഹസന്‍ സര്‍ ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കുശ്ബു മാമും പിന്തുണയുണ്ടെന്ന് തുറന്ന് സമ്മതിച്ചു. അതിനര്‍ത്ഥം രജനികാന്ത് സര്‍ സപ്പോര്‍ട്ട് ചെയ്തു എന്നല്ല. അദ്ദേഹം ഇതിലൊന്നും ഇടപെട്ടിട്ടില്ല. ഇലക്ഷന്‍ നടക്കും. എല്ലാവരും വോട്ട് റെജിസ്റ്റര്‍ ചെയ്യുക- വിശാല്‍ തന്റെ നിലപാട് വ്യക്തമാക്കി.

    ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കുമുണ്ട്: ചിമ്പുവിനോട് പൊട്ടിത്തെറിച്ച് വിശാല്‍

    വിശാലിനെയും പാണ്ഡവര്‍ അണിയെയും കുറിച്ച് ചിമ്പു പറഞ്ഞ കാര്യങ്ങള്‍ കണ്ട് കൊണ്ട് കേള്‍ക്കൂ...

    English summary
    'As a member, I have the rights to question Nadigar Sangam'- Vishal's reply to Simbu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X