»   »  ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

Posted By:
Subscribe to Filmibeat Malayalam

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആശ ശരത്തിന്റെ വെള്ളിത്തിരാ പ്രവേശം. ആ സീരിയലിന്റെ തുടക്കത്തില്‍ ഒരു വില്ലത്തി വേഷമായിരുന്നു ആശ ശരത്തിന്. സിനിമയിലേക്ക് തിരിഞ്ഞപ്പോള്‍ അതിന് സമാനമായ ബോള്‍ഡ് കഥാപാത്രങ്ങളാണ് ആശയ്ക്ക് ലഭിച്ചത്. ദൃശ്യത്തിലെ ഗീതാ പ്രഭാകരൊക്കെ അതിനുദാഹരണം. എന്നാല്‍ ആരും ആശയെ ഒരു വില്ലത്തിയായി കണ്ടിരുന്നില്ല.

എന്നാല്‍ തമിഴകം ആ പട്ടം ആശയ്ക്ക് നല്‍കിയിരിക്കുന്നു. ദൃശ്യത്തിന്റെ റീമേക്കിലെ അഭിനയത്തിനാണ് ആശയ്ക്ക് മികച്ച വില്ലത്തിയ്ക്കുള്ള വികതന്‍ പുരസ്‌കാരം ലഭിച്ചത്. ഈ ചിത്രത്തിലൂടെ ജീത്തു ജോസഫിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിയ്ക്കും. നയന്‍താരയാണ് മികച്ച നടി. നടന്‍ ജയം രവിയും. ആ ശരത്തിനൊപ്പം മികച്ച വില്ലനുള്ള പുരസ്‌കാരം അരവിന്ദ് സ്വാമിയ്ക്ക് നല്‍കും. നോക്കാം...

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

നവാഗതനായ മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മുട്ടൈയാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

ഭൂലോകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജയം രവി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. കല്യാണകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ കാദംബരി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ നയന്‍താരയ്ക്കാണ് മികച്ച നടിയ്ക്കുള്ള വികതന്‍ പുരസ്‌കാരം. വിഘ്‌നേശ് ശിവയാണ് ചിത്രം സംവിധാനം ചെയ്തത്.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

അന്നത്തെ ഹീറോയ്ക്ക് ഇന്ന് മികച്ച വില്ലനുള്ള പുരസ്‌കാരം. തനി ഒരുവനിലെ കഥാപാത്രത്തിന് അരവിന്ദ് സ്വാമിയ്ക്ക് മികച്ച വില്ലനുള്ള പുരസ്‌കാരം നല്‍കുന്നത്

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

പാപനാശം എന്ന ചിത്രത്തിലൂടെയായിരുന്നു ആശ ശരത്തിന്റെ തമിഴ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ആശയ്ക്ക് മികച്ച വില്ലത്തിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

മികച്ച ഹാസ്യ നടനായി കരുണാകരനെ തിരഞ്ഞെടുത്തു. ഇന്‍ട്ര് നേട്ര് നാളെ എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാഞ്ചന ടുവിലെ അഭിനയത്തിന് കോവൈ സരള മികച്ച ഹാസ്യ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പരിഗണിച്ചാണ് എ ആര്‍ റഹ്മാന് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നല്‍കുന്നത്.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

കാകമുട്ടൈ പോലൊരു ചിത്രം ഒരുക്കിയ മണികണ്ഠന്‍ തന്നെയാണ് പോയ വര്‍ഷത്തെ തമിഴകത്തെ മികച്ച സംവിധായകന്‍.

ആശ ശരത്ത് തമിഴകത്തെ ഏറ്റവും വലിയ വില്ലത്തി, നയന്‍താര മികച്ച നടി!!

പാപനാശത്തിന്റെ തിരക്കഥായാണ് പോയ വര്‍ഷം തമിഴകം കണ്ട മികച്ച തിരക്കഥ. അതിന്റെ സ്രഷ്ടാവ് നമ്മുടെ ജീത്തു ജോസഫും

English summary
Malayalam actress Asha Sharath has won the Best Villain (Female) award for the movie Papanasam. Jeethu Joseph made his directorial debut in Tamil through Papanasam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam