നിവിന്‍ അത്ഭുതപ്പെടുത്തുന്നു, അശോക് സെല്‍വന്‍
മലയാളത്തിന് പുറമെ അന്യഭാഷയിലും നിവിന് ആരാധകര്‍ ഒത്തിരിയാണ്. തമിഴില്‍ നിവിന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ റിലീസിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിന്‍ ഏറ്റെടുത്ത തമിഴ് ചിത്രങ്ങളില്‍ ഒന്ന്.
ചിത്രത്തില്‍ അശോക് സെല്‍വനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഗൗതം രാമചന്ദ്രമേനോന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അശോക് സെല്‍വന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും അശോക് പറഞ്ഞു.

അത്ഭുതപ്പെടുത്തുന്നു
നിവിന്‍ പോളി അഭിനയംകൊണ്ട് അത്ഭുതപ്പെടുത്തുന്ന നടനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അശോക് പറഞ്ഞു.

പ്രധാന വേഷത്തില്‍
ഗൗതം രാമചന്ദ്രന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അശോക് സെല്‍വന്‍. പുതിയ ചിത്രത്തില്‍ അശോക് ഒരു പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്.

അശോക് സെല്‍വന്‍
മങ്കാത്ത, തെഗിഡി, വേതാളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അശോക് സെല്‍വന്‍.

പ്രകാശ് രാജും
പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്ത് അച്ഛന്റെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.
നിവിന്‍ പോളിയുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications