For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സംയുക്തയുടെ ലിപ് ലോക്ക് സീനില്‍ അഭിനയിച്ചതിന് പിന്നാലെ കൊവിഡ് വന്നുവെന്ന് നടൻ അശോക് സെല്‍വന്‍

  |

  തമിഴ് സിനിമയിലെ മുന്‍നിര യുവനടനാണ് അശോക് സെല്‍വന്‍. ഓ മൈ കടവുളെ എന്ന ചിത്രത്തിലൂടെയാണ് അശോക് ഒടുവില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത്. ഇതിനിടയില്‍ മലയാള സിനിമയിലേക്കും അരങ്ങേറ്റം നടത്തിയിരുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അച്ചുതന്‍ മാങ്ങട്ടച്ചന്‍ എന്ന വേഷം അവതരിപ്പിച്ചത് അശോക് ആയിരുന്നു. വളരെ സെലക്ടീവ് ആയി സിനിമകള്‍ എടുക്കാറുള്ള നടന്‍ സിനിമയില്‍ നിന്നും നേരിടേണ്ടി വന്നൊരു അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

  ജാനകിയെ പുറത്താക്കാനുണ്ടായ കാരണം ഇതാണ്; റീ എന്‍ട്രിയുമായി നടി വീണ്ടും മുംബൈയിലേക്കെന്ന് സൂചനകള്‍

  മന്മദ ലീലൈ എന്ന ചിത്രമാണ് അശോക് സെല്‍വന്റേതായി അവസാനം എത്തിയത്. ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത സിനിമ പ്രേക്ഷക പ്രശംസ നേടി വിജയയാത്രയിലാണ്. ഈ സിനിമയുടെ പ്രൊമേഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്ന രസകരമായ ചില സംഭവങ്ങളെ കുറിച്ച് കൂടി സൂചിപ്പിച്ചിരുന്നു. വിശദമായി വായിക്കാം..

   ashok-selvan

  അശോക് സെല്‍വനൊപ്പം സംയുക്ത ഹെഡ്‌ഹെ നായികയായിട്ടെത്തിയ ചിത്രമാണ് മന്മദ ലീലൈ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അശോകിന് അടക്കമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ചിത്രത്തില്‍ സംയുക്ത ഹെഡ്ഹെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് ചെറിയൊരു ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായി. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് നടി സംയുക്തയെ ആണ്. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സിനിമയുടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്ന് കിട്ടിയില്ലെന്നും അശോക് പറയുന്നു.

  ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്; പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒരേ നിയമമാണെന്ന് ഹരീഷ് പേരടി

  manmatha-leelai

  അഡേള്‍ട്ട് കോമഡി ചിത്രമായി ഒരുക്കിയ സിനിമയാണ് മന്മദ ലീലൈ. റിയ സമന്‍, സമൃതി വെങ്കട്ജയപ്രകാശ്, വൈഭവ് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താന്‍ വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണെന്നും അശോക് സൂചിപ്പിച്ചിരുന്നു. മന്മദ ലീലൈ എന്ന സിനിമ ഒരു പരീക്ഷണ ചിത്രമായിരുന്നു. അതങ്ങനെ ആണെന്ന് അറിഞ്ഞിട്ടും ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ എന്ന പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് നടന്‍. നിതാം ഒരു വാനം, എന്ന സിനിമയാണ് അടുത്തതായി ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. ഇത് മലയാളത്തിലേക്ക് ആകാശം എന്ന പേരില്‍ എത്തും.

  ഞങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവും ആണെന്ന് പറഞ്ഞവരുണ്ട്; ഓൺസ്ക്രീൻ ഭർത്താവിനെ കുറിച്ച് നടി അനു ജോസഫ്

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  2012 ല്‍ ബില്ല 2 എന്ന സിനിമയിലൂടെ ബില്ലയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ടാണ് അശോക് വെള്ളിത്തിരയിലെത്തുന്നത്. സൂത് കാവും എന്ന സിനിമയിലൂടെ തമിഴിലേക്ക് അരങ്ങേറ്റം നടത്തി. നിന്നിലാ നിന്നിലാ എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷം തെലുങ്കിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം തന്നെയാണ് മരക്കാരിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. അച്ചുതന്‍ എന്ന കഥാപാത്രത്തിന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

  English summary
  Ashok Selvan Opens Up He Kisses Samyuktha Menon While Suffering From Covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X