»   » ഷൂട്ടിങിനിടെ അപകടം, മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവത്തെ കുറിച്ച് നടന്‍ അശോക്

ഷൂട്ടിങിനിടെ അപകടം, മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവത്തെ കുറിച്ച് നടന്‍ അശോക്

By: Rohini
Subscribe to Filmibeat Malayalam

സിനിമ വളരെ വേഗത്തില്‍ പണവും പ്രശസ്തിലും ലഭിയ്ക്കുന്ന മേഖലയാണ്. എന്നാല്‍ അതേ വശം ഒരുപാട് അപകടങ്ങളും ഈ രംഗത്തുണ്ട്. ഷൂട്ടിങിനിടെ മരണത്തെ മുഖാമുഖം കണ്ട താരങ്ങളുമുണ്ട്. എന്തിനേറെ ജയനെ പോലുള്ള നടന്മാരെ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടത് ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തില്‍ നിന്നാണ്.

'എസ്എഫ്‌ഐക്കാരുടെ ചോര പൊടിഞ്ഞാല്‍...?' ജൂനിയര്‍ ആട് തോമയ്ക്ക് എസ്എഫ്‌ഐക്കാരന്റെ ഭീഷണി!!!

ഇവിടെയിതാ തമിഴ് യുവതാരം അശോക് സെല്‍വന്‍ തനിയ്ക്കുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് പറയുന്നു. മെട്രോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

ചിത്രീകരിച്ചിരുന്ന രംഗം

അത്രയ്ക്ക് വലിയ സുരക്ഷാ സന്നാഹങ്ങളൊന്നും ഇല്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരി ബീച്ചില്‍ നടന്നുകൊണ്ടിരുന്നത്. അശോക് സെല്‍വന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതാണ് രംഗം. ഇത് ഹെലികാം വച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.

അപകടം വന്ന വഴി

സെക്കന്റ് ഷോട്ട് എടുക്കുമ്പോഴേക്കും അശോക് സെല്‍വന്‍ ധാരാളം ഉപ്പുവെള്ളം കുടിച്ചിരുന്നു. അതുകൊണ്ട് തന്നെ അവശനും. തിരമാലയില്‍ നടന്റെ കഴുത്തറ്റം വെള്ളമുണ്ട്. പെട്ടന്നാണ് ഷൂട്ടിങിന് ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ട് നിയന്ത്രണം വിട്ട് നടന് നേരെ എത്തിയത്.

മരണത്തെ മുഖാമുഖം കണ്ടു

എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ അശോക് സെല്‍വന്‍ പെട്ടന്ന് വെള്ളത്തില്‍ മുങ്ങി സ്വയം രക്ഷപ്പെടുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയായിരുന്നു അതെന്ന് നടന്‍ പറയുന്നു

അശോക് സിനിമയില്‍

ബില്ല 2 യില്‍ അജിത്തിന്റെ കൗമാരം അവതരിപ്പിച്ചുകൊണ്ടാണ് അശോക് സിനിമാ രംഗത്ത് എത്തിയത്. തുടര്‍ന്ന് സൂദു കാവും, പിസ 2, തെഗിടി, ഓറഞ്ച് മിട്ടായി, സവാളെ സമാലി, 144 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സില സയമയങ്കളില്‍, കൂട്ടത്തില്‍ ഒരുത്തന്‍, സണ്ട മരിയ, നെഞ്ചമെല്ലാം കാതല്‍ തുടങ്ങിയവയാണ് അശോക് സെല്‍വന്റെ പുതിയ ചിത്രങ്ങള്‍.

English summary
Ashok Selvan’s Near Death Experience in Shooting !
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam