»   » വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

Posted By:
Subscribe to Filmibeat Malayalam

ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ പ്രഖ്യാപന സമയത്തെ ചിത്രത്തില്‍ ഗൗതം മേനോന്‍ എത്തുമെന്ന് പറഞ്ഞിരുന്നു. വിനീത് ചിത്രങ്ങളെ ഇഷ്ടമായതുക്കൊണ്ടാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറയത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഗൗതം മേനോന്‍ ചിത്രത്തിലുണ്ടാകില്ല. വിനീത് തന്നെയാണ് അടുത്തിടെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പറയുന്നത്.

ഇപ്പോള്‍ ഗൗതം മേനോന് പകരം പുതിയ ആളെ വച്ച് ചിത്രീകരണം പൂര്‍ത്തിയായി. അയാള്‍ വളരെ നന്നായാണ് കഥപാത്രത്തെ അവതരിപ്പിച്ചതെന്നും വിനീത് പറഞ്ഞിരുന്നു. എന്നാല്‍ കഥാപാത്രം ആരാണെന്ന് പറഞ്ഞിരുന്നില്ല..തുടര്‍ന്ന് കാണൂ..

വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

നടനും, മിമിക്രി ആര്‍ട്ടിസ്റ്റുമായ അശ്വിന്‍ കുമാറാണ് ചിത്രത്തില്‍ ഗൗതം മേനോന് പകരം വേഷം ചെയ്യുന്നത്.

വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

ഗൗതം മേനോനെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനത്തില്‍ തന്നെ ഗൗതം മേനോന്റെ പേരും പുറത്ത് വിട്ടതാണ്.

വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

ചെന്നൈ വെള്ളപ്പൊക്ക സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ദുബായില്‍ നടക്കുന്നത്. ആ സമയത്ത് ചെന്നൈയിലെ വിമാന സര്‍വ്വീസുകളൊക്കെ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ആ കാരണത്താലാണ് ചിത്രത്തിന് വേണ്ടി ഗൗതമിന് ചേരാന്‍ കഴിയാതെ വന്നത്.

വിനീത് ചിത്രത്തില്‍ ഗൗതം മേനോന്‍ പകരം ആര്, ആ രഹസ്യം പുറത്തായി

ചെന്നൈയിലെ പ്രശ്ങ്ങളെല്ലാം തീര്‍ന്നപ്പോഴേക്കും ഗൗതം മേനോന്‍ പുതിയ ചിത്രത്തിന്റെ തിരക്കിലായി പോയി. അതിന് ശേഷമാണ് അശ്വിന്‍ കുമാറിനെ വച്ച് ഗൗതം മേനോന്റെ കഥാപാത്രം ഫില്‍ ചെയ്തത്.

English summary
Ashwin Kumar replaced Gautham Menon in 'Jacobinte Swargarajyam'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam