നിവിന്റെ എതിരാളിയല്ല ഞാന്‍, അശ്വിന്‍ കുമാര്‍ പറയുന്നു
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും അശ്വിന്‍ കുമാറും വീണ്ടും ഒന്നിക്കുന്നതായി കേട്ടിരുന്നു. നിവിന്റെ തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്ന അശ്വിന്‍ കുമാറാണെന്നാണ് കേട്ടിരുന്നത്. എന്നാല്‍ തമിഴില്‍ താന്‍ നിവിന്‍ പോളിയുടെ എതിരാളിയാകുന്നില്ലെന്ന് അശ്വിന്‍ കുമാര്‍.
നിവിന്റെയൊപ്പം ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും അശ്വിന്‍ കുമാര്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അശ്വിന്‍ തുറന്ന് പറഞ്ഞിട്ടില്ല. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ചിത്രത്തിന് സാന്ദ മരിയ എന്ന് പേരിട്ടിരുന്നു. എന്നാല്‍ ആ പേര് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കന്നട ചിത്രമായ ഉളിദവാരു കണ്ടാന്തയുടെ തമിഴ് പതിപ്പാണ് ചിത്രം. നടി ലക്ഷ്മി പ്രിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗൗതം രാമചന്ദ്രന്‍ ചിത്രത്തിന് ശേഷം അറ്റ്‌ലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തുമെന്നും കേള്‍ക്കുന്നുണ്ട്. അറ്റ്‌ലിയുടെ സഹസംവിധായകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ പോളിയാണ് നായക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











