നദിയയെ പോലെ അസിനും തോന്നിയേക്കാം; അത്രയും തിരക്കുള്ളപ്പോഴായിരുന്നു വിവാഹം; നടിയെക്കുറിച്ച് ചെയ്യാറു ബാലു

വർഷങ്ങളായി ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്ന നടിയാണ് അസിൻ. തിരക്കേറിയ നടിയായിരുന്ന അസിൻ വിവാഹശേഷം ക്യാമറകൾക്ക് മുന്നിൽ വരാൻ തയ്യാറായില്ല. വിവാഹശേഷം അഭിനയരം​ഗത്ത് നിന്നും മാറി നിൽക്കാൻ അസിൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അഭിനയത്തിന് പുറമെ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് അസിൻ ചെയ്തത്. ബോളിവുഡിലെ പാപ്പരാസി ക്യാമറ കണ്ണുകളിൽ പെടാത്ത താരങ്ങൾ വിരളമാണ്.

എയർപോർട്ടിലുൾപ്പെടെ താരങ്ങളെ ഇവർ പിന്തുടരുന്നു. എന്നാൽ അസിനെ പാപ്പരാസികൾക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല. അതേസമയം മകളുടെയും ഭർത്താവിന്റെയും ഫോട്ടോകൾ അസിൻ പങ്കുവെക്കാറുണ്ട്. മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം.

Asin

നിരവധി താരങ്ങൾ പങ്കെടുത്ത് ആഘോഷപൂർവമാണ് വിവാഹചടങ്ങ് നടന്നത്. അരിൻ എന്നാണ് ദമ്പതികളുടെ മകളുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു അരിന്റെ ആറാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അസിൻ പങ്കുവെക്കുകയും ചെയ്തു. അസിനും ഭർത്താവ് രാഹുൽ ശർമ്മയും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

രാഹുൽ ശർമ്മയും അസിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൗതുകകരമായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു. ​ഗജിനി സിനിമയിലേത് പോലെയായിരുന്നു അത്. അസിന്റെ സുഹൃത്ത് അക്ഷയ് കുമാറാണ് പരിചയപ്പെടുത്തുന്നത്. അസിൻ വലിയ കാര്യമാക്കിയില്ല. അദ്ദേ​ഹം പോയ ശേഷം ആരാണിതെന്ന് അക്ഷയ് കുമാറിനോട് ചോദിച്ചു. മൈക്രോമാക്സ് ഉടമയാണെന്ന് പറഞ്ഞപ്പോൾ അസിൻ അത്ഭുതപ്പെട്ടെന്നും ചെയ്യാറു ബാലു പറയുന്നു.

Asin

വിചാരിച്ചിരുന്നെങ്കിൽ ഒരു പത്ത് വർഷം കൂടെ അസിന് അഭിനയിക്കാമായിരുന്നു. പക്ഷെ പെട്ടെന്ന് വിവാഹം ചെയ്ത് ഫീൽഡ് വി‌ട്ടു. വിവാഹം ധൃതിപ്പെട്ട് ചെയ്തതത് പോലെ തോന്നുന്നു. ഭർത്താവിന്റെ കമ്പനിയിലെ കാര്യങ്ങളെല്ലാം അസിൻ നോക്കുന്നുണ്ടെന്നും ഫിലിം ജേർണലിസ്റ്റ് പറയുന്നു.

മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചെങ്കിലും രജിനികാന്തിനൊപ്പം അഭിനയിക്കാൻ കഴിയാത്തതിൽ അസിന് ദുഖമുണ്ടായിരുന്നെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. സിനിമാ രം​ഗത്ത് അസിൻ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരുപക്ഷെ ഭാവിയിൽ അസിൻ തിരിച്ച് വരവ് നടത്തിയേക്കാമെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

സിനിമയിലേക്ക് ഇനി മടക്കമില്ലെന്നാണ് വിവാഹം കഴിഞ്ഞ ശേഷം നടി നദിയ മൊയ്തുവും പറഞ്ഞത്. എന്നാൽ വർഷങ്ങൾക്ക് ശേഷം അസിൻ നായികയായ സിനിമയിലൂടെ നദിയ തിരിച്ചെത്തി. അത് പോലെയൊരു തിരിച്ച് വരവ് അസിനും നടത്തിയേക്കാമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. എത്ര കോടികളുണ്ടെങ്കിലും സിനിമാ രം​ഗത്ത് ലഭിക്കുന്ന പേരും പ്രശസ്തിയും മറ്റെവിടെയും ലഭിക്കില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

അക്ഷയ് കുമാറാണ് രാഹുൽ ശർമ്മയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് അസിൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ​ഗജിനി സിനിമയെ പോലെയായിരുന്നു തന്റെ പ്രണയ കഥയെന്നും അസിൻ അന്ന് വ്യക്തമാക്കി. വിവാഹശേഷം ഇടവേളയെടുത്ത മിക്ക നടിമാരും ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി. എന്നാൽ അസിൻ ഇപ്പോഴും തിരിച്ച് വരവിന് തയ്യാറായിട്ടില്ല. ​അസിന്റെ കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമ ​ഗജിനിയാണ്. തമിഴ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും അസിൻ തന്നെയായിരുന്നു നായിക.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X