For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയും അദ്ദേഹത്തിന്റെ ഇരയാണ്! പീറ്റര്‍ പോളിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്ന് അസിസ്റ്റൻ്റ്

  |

  തമിഴിലെ നടിയും താരപുത്രിയുമായ വനിത വിജയ്കുമാറും സംവിധായകന്‍ പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ജൂണ്‍ അവസാന ആഴ്ച വിവാഹിതരായ ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു പുറത്ത് വന്നത്. പീറ്ററിനെതിരെ ഭാര്യ കൂടി രംഗത്ത് വന്നതോടെ പ്രശ്‌നം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

  അതേ സമയം ഭാര്യയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകള്‍ ചൂണ്ടി കാണിച്ചും വനിതയുമായി പ്രണയത്തിലായതും പറഞ്ഞ് എത്തിയിരിക്കുകയാണ് പീറ്റര്‍ പോളിപ്പോള്‍. വനിതയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് വിവാഹത്തെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ താരങ്ങള്‍ പറഞ്ഞത്. എന്നാല്‍ പീറ്ററിനെതിരെ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറായ പ്രശാന്ത് കിരുബകരന്‍.

  പീറ്റര്‍ പോളിന് ഓഫീസ് ഒന്നുമില്ല. വനിതയ്‌ക്കൊപ്പം പുറത്ത് വിട്ടിരിക്കുന്ന വീഡിയോയില്‍ കാണിച്ചിരിക്കുന്നത് ഒരു നിര്‍മാതാവിന്റേതാണെന്നും നേരത്തെ ഈ സംവിധായകനുമായി അദ്ദേഹം വേര്‍പിരിഞ്ഞതാണെന്നുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രശാന്ത് പറയുന്നത്. അത് മാത്രമല്ല മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി അദ്ദേഹം നടത്തിയിരുന്നു. നേരത്തെ താനടക്കമുള്ള മറ്റ് അസിസ്റ്റന്റ്മാരെ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് തന്റെ ഭാര്യയാണെന്ന് പറഞ്ഞ് പീറ്റര്‍ പോള്‍ പരിചയപ്പെടുത്തിയിരുന്നു.

  അത് എലിസബത്ത് ഹെലനോ, വനിതയോ അല്ലെന്ന് കൂടി പ്രശാന്ത് വ്യക്തമാക്കുന്നു. ആ സ്ത്രീയ്ക്ക് വേണ്ടി നിര്‍മാതാവിന്റെ ചെലവില്‍ പീറ്റര്‍ പോള്‍ പണം ചെലവാക്കിയിരുന്നു. വിവാഹം സംബന്ധിച്ച് നടക്കുന്ന വിവാഹത്തില്‍ വനിത വിജയ്കുമാര്‍ ഒരു വില്ലത്തിയൊന്നുമല്ലെന്നും പീറ്റര്‍ പോളിന്റെ ഇരയായവരില്‍ ഒരാള്‍ മാത്രമാണെന്നുമാണ് പ്രശാന്ത് കിരുബകരന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ പറയുന്നത്.

  പീറ്റര്‍ പോളിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ് പ്രശാന്ത് കിരുബകരാന്‍. പീറ്ററിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയ നാള്‍ മുതല്‍ ബാക്കി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രശ്ന്ത് വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ചിത്രത്തിന്റെ നിര്‍മാതാവ് പീറ്റര്‍ പോളിനെ പുറത്താക്കിയ കഥയും സിനിമ തന്നെ വേണ്ടെന്ന് വെച്ചതിന്റെ കാരണവും പ്രശാന്ത് പറയുന്നുണ്ട്. പീറ്റര്‍ പോളും അദ്ദേഹത്തിന്റെ പുതിയ ഭാര്യയും ചേര്‍ന്ന് നടത്തിയ അഭിമുഖത്തില്‍ കാണിച്ചിരിക്കുന്ന ഓഫീസ് അദ്ദേഹത്തിന്റേതല്ല. നിര്‍മാതാവ് ശ്രീ അബ്ഷയുടേതാണ്. ഇതിനെതിരെ നിയമനടപടികള്‍ വരെ നേരിടേണ്ടി വന്നേക്കാം. പീറ്ററിന് അഭിമുഖം നടത്താന്‍ ഓഫീസ് നല്‍കി എന്നുള്ളത് അദ്ദേഹം പൊലിപ്പിച്ച് കാണിക്കുകയായിരുന്നു. നിര്‍മാതാവ് ചെയ്ത ഏക തെറ്റ് അതാണ്.

  എല്ലാത്തിലുമുപരി അരമണിക്കൂര്‍ കൂടുന്നതിനുള്ളില്‍ അദ്ദേഹത്തിന് ഫോണ്‍ കോളുകള്‍ വരും. പിന്നാലെ കോണ്‍ഫറന്‍സ് ടേബിളിനൊപ്പം എല്ലാവരെയും ചേര്‍ത്ത് സെല്‍ഫി ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും ചെയ്യും. എന്നിട്ടത് തന്റെ ഭാര്യയ്ക്ക് വേണ്ടിയാണെന്നും അവരാണ് ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നതെന്നും പറയും. അതാരാണെന്ന് അറിയാനുള്ള ആകാംഷയില്‍ ഞങ്ങള്‍ ചോദിച്ചു. നല്ലൊരു ദിവസമായതിനാല്‍ പീറ്റര്‍ ആ ചിത്രം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഉള്ള ആളല്ല അതെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നു.

  ഇതില്‍ ഏറ്റവും മോശമായ കാര്യം സിനിമയുടെ പ്രീപ്രൊഡക്ഷന് വേണ്ടി നിര്‍മാതാവ് വലിയൊരു തുക ചിലവഴിച്ചിരുന്നു. അതില്‍ മകനും ഫോട്ടോയില്‍ കാണിച്ചിരിക്കുന്ന സ്ത്രീയ്ക്കും അടക്കം അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം പണം ഉപയോഗിച്ചിരുന്നു. മറ്റൊരാളുടെ നിര്‍മാണ കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് പീറ്റര്‍ നടത്തുന്ന നാടകത്തിന് എതിരായിട്ടാണ് ഈ പോസ്റ്റ് എഴുതിയത്. ഒപ്പം ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങളെ കുറിച്ചൊന്നും തനിക്ക് പറയാനില്ലെന്നും പ്രശാന്ത് പറയുന്നു.

  English summary
  Assistant Director Prashanth Kirubakaran Claimed Peter Paul Has Another Wife Than Elisabeth Helen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X