നയന്‍താരയെ കുറിച്ച് പ്രവചിച്ചതൊക്കെ സത്യം! നടിയുടെ കുഞ്ഞുങ്ങള്‍ മുതല്‍ ദാമ്പത്യ ജീവിതം വരെയുള്ള പ്രവചനമിത്
തെന്നിന്ത്യയുടെ ലേഡിസൂപ്പര്‍സ്റ്റാറായി വാഴുന്ന നടി നയന്‍താര ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ നിറയെ നടിയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച എഴുത്താണ്. ഇത്തവണ മക്കളുടെ കൂടെയുള്ള താരങ്ങളുടെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് നയന്‍താരയെ ചുറ്റിപ്പറ്റിയുള്ള ചില രസകരമായ കഥകള്‍ കൂടി പ്രചരിക്കുകയാണ്. വിഘനേശ് ശിവനുമായി കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചപ്പോള്‍ നടിയുടെ ഭാവി ജീവിതം എങ്ങനെയാവുമെന്ന തരത്തില്‍ ചില പ്രവചനം നടന്നിരുന്നു. പ്രമുഖരായ ചില ജോത്സ്യനമാരാണ് നയന്‍സിന്റെ ഭാവി പ്രവചിച്ചത്. അതില്‍ ചിലതൊക്കെ ശരിയായെന്ന് പിന്നീടുള്ള ജീവിതത്തില്‍ നിന്നും വ്യക്തമാവും. വിശദമായി വായിക്കാം...

2015 ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. വിഘ്‌നേശായിരുന്നു ആ സിനിമയുടെ സംവിധായകന്‍. വര്‍ഷങ്ങളോളം നീണ്ട താരങ്ങളുടെ പ്രണയമാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവാഹത്തിലൂടെ ഒരുമിച്ചത്. അതിനും ഏറെ മുന്‍പ് താരങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആഘോഷമായ വിവാഹമായിരുന്നു താരങ്ങളുടേത്. വിവാഹശേഷമുള്ള നയന്‍താരയുടെ ജീവിതം സന്തോഷത്തോട് കൂടിയുള്ളത് തന്നെയായിരിക്കുമെന്നാണ് ഗുരുജിയുടെ പ്രവചനം. വിഘ്നേശ് ശിവനുമായിട്ടുള്ള ദാമ്പത്യ ജീവിതം നയന്‍താരയ്ക്ക് മോശമായി ഭവിക്കില്ലെന്നും സമീപഭാവിയില്‍ പ്രതിസന്ധികളൊന്നും ഇവര്‍ക്ക് വരില്ലെന്നും ഗുരുജി പറഞ്ഞു. എന്നാല്‍ മാറ്റം വരാന്‍ സാധ്യതയുള്ളത് നടിയുടെ കരിയറിലാണ്.
നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്ന നയന്‍താര ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും ചെയ്യില്ല. സിനിമയുടെ കാര്യത്തില്‍ നിയന്ത്രണം വരുത്തും. വളരെ കുറച്ച് സിനിമകളായിരിക്കും നടി ചെയ്യാന്‍ സാധ്യത. സിനിമയെക്കാളും വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുക്കാനാണ് സാധ്യത. മാത്രമല്ല ഇതിന് പുറമേ നടി ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്നും ഗുരുജി സൂിപ്പിച്ചു.

ഇനി നയന്‍താരയുടെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും വിഷാദമോ ആന്തരിക സങ്കടമോ ഇല്ലെങ്കില്‍ നടിയുടെ മുന്നോട്ടുള്ള ജീവിതം ശോഭിക്കുമെന്നുമൊക്കെ ഗുരുജി പറഞ്ഞിരുന്നു.
വിവാഹസമയത്ത് ഗുരുജി പ്രവചിച്ചതൊക്കെ ഏകദേശം ശരിയായെന്നാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്. നിലവില്‍ സിനിമകളില്‍ നിന്നും ചെറിയ ഇടവേള എടുത്ത് കൊണ്ടിരിക്കുകയാണ് നടി. വളരെ സെലക്ടീവായിട്ടുള്ള ചിത്രങ്ങളാണ് നടിയിപ്പോള്‍ ഏറ്റെടുക്കുന്നത്. മാത്രമല്ല ഒരു ബിസിനസിലേക്കും നടി തിരിഞ്ഞിരുന്നു. 9സ്‌കിന്‍ എന്ന പേരില്‍ സ്‌കിന്‍കെയര്‍ ബ്രാന്‍ഡാണ് നടി തുടങ്ങിയിരിക്കുന്നത്.
അവസാനം കുട്ടികളുടെ കാര്യത്തിലും പ്രവചിച്ചത് പോലെ സംഭവിച്ചു. നയന്‍താര ഗര്‍ഭിണിയാവാതെ വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത്. ഇരട്ടആണ്‍കുട്ടികളായിരുന്നു താരദമ്പതിമാര്‍ക്ക് ജനിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ തന്നെ മക്കളുടെ ജനനത്തെ കുറിച്ചും താരങ്ങള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. അങ്ങനെ സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍.


Click it and Unblock the Notifications











