അഥര്‍വയും ഹന്‍സികയും ഒന്നിക്കുന്ന 100ന്റെ ടീസര്‍! വൈറലായി വീഡിയോ! കാണൂ
പരദേശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഥര്‍വ്വ നായകനാവുന്ന പുതിയ ചിത്രമാണ് 100. സാം സംവിധാനം ചെയ്യുന്ന ചിത്രമൊരു ആക്ഷന്‍ സിനിമയാണ്. ഹന്‍സിക മൊദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
സിനിമയില്‍ പോലീസ് ഓഫീസറായിട്ടാണ് നടന്‍ എത്തുന്നത്. യോഗി ബാബു, രാധ രവി, ഗോപി ബോസ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സാം സിഎസാണ് 100ന് വേണ്ടി സംഗീതമൊരുക്കുന്നത്

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിട്ടാണ് സിനിമയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡ്രീം വാരിയേര്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്.തെലുങ്ക് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്.
ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് പ്രവീണ്‍ കെഎല്‍ ആണ്.എപ്രില്‍ 20നാണ് അഥര്‍വയുടെ പുതിയ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications