അഥര്‍വ്വ മുരളിക്കൊപ്പം ദളപതി വിജയുടെ ക്യാന്‍ഡിഡ് ചിത്രം! ഏറ്റെടുത്ത് ആരാധകര്‍
ദളപതി വിജയുടെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ബിഗിലിന് പിന്നാലെയാണ് നടന്റെ എറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ റിലീസിങ്ങിനൊരുങ്ങുന്നത്. നേരത്തെ എപ്രില്‍ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന മാസ്റ്റര്‍ കൊറോണ വൈറസ് കാരണമായിരുന്നു മാറ്റിവെച്ചത്. ദളപതിയുടെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴില്‍ താരമൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന താരം കൂടിയാണ് വിജയ്.

അതേസമയം ദളപതിയ വിജയുടെതായി പുറത്തിറങ്ങിയ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തമിഴ് യുവതാരം അഥര്‍വ്വയാണ് സൂപ്പര്‍ താരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓള്‍ സ്‌മൈല്‍സ് എന്ന ക്യാപ്ഷനോടുകൂടിയാണ് നടന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കാന്‍ഡിഡ് ചിത്രമാണ് താരങ്ങളുടെതായി പുറത്തുവന്നിരിക്കുന്നത്. വെളള ഷര്‍ട്ട് ധരിച്ചാണ് ഇരുവരും ചിത്രങ്ങളിലുളളത്.
മാസ്റ്റര്‍ പ്രൊഡ്യൂസര്‍ സേവ്യര്‍ ബ്രിട്ടോയുടെ മകള്‍ സ്‌നേഹയുടെയും അഥര്‍വ്വയുടെ സഹോദരന്‍ ആകാശ് മുരളിയുടെയും നിശ്ചയത്തിന് വിജയ് എത്തിയപ്പോഴുളള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ നിശ്ചയം ചെന്നൈയില്‍ നടന്നത്. അന്ന് എടുത്ത ഒരു ക്യാന്‍ഡിഡ് ചിത്രമാണ് അഥര്‍വ്വ മുരളി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അന്തരിച്ച തമിഴ് നടന്‍ മുരളിയുടെ മകനാണ് അഥര്‍വ്വ മുരളി. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ കോളിവുഡില്‍ മുന്‍നിരയിലേക്ക് അഥവ ഉയര്‍ന്നിരുന്നു. അതേസമയം ലോകേഷ് കനകരാജാണ് ദളപതിയുടെ വിജയുടെ മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക.
ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തരംഗമായിരുന്നു. കൂട്ടത്തില്‍ വാത്തി കമ്മിങ് എന്ന ഗാനമായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസിങ്ങിനായി ഒരുങ്ങവേയാണ് മാസ്റ്ററിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചത്.


Click it and Unblock the Notifications