അറ്റ്‌ലിയുടെ സ്വപ്‌നം പൂവണിയുന്നു, അടുത്തത് വിജയ്
'രാജാറാണി' എന്ന ചിത്രത്തിലൂടെ തന്നെ അറ്റ്‌ലി എന്ന ചെറിയ പയ്യന്റെ വലുപ്പം തമിഴകം മനസ്സിലാക്കിയതാണ്. ആര്യ, ജയ്, നയന്‍താര, നസ്‌റിയ നസീം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി അറ്റ്‌ലിയൊരുക്കിയ രാജാറാണി പോയവര്‍ഷം തമിഴകം തൂത്തുവാരിയ ചിത്രമാണ്.
്അറ്റ്‌ലി തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നുവെന്നും നായകന്‍ വിജയ് ആണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആക്കാര്യത്തില്‍ വലിയ സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാം തീരുമാനമായി. അതിന്റെ ദൃഷ്ടാന്തമാണ് താഴെ കാണുന്ന ചിത്രം.

അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രത്തില്‍ വിജയ് തന്നെ നായകന്‍. 'തുപ്പാക്കി' എന്ന ചിത്രം നിര്‍മിച്ച കലൈപുലിയാണ് അറ്റ്‌ലി- വിജയ് ചിത്രം നിര്‍മിയിക്കുന്നത്. സംഗീതം ഇപ്പോള്‍ തമിഴകത്തിന്റെ സ്വരം അനിരുദ്ധിന്റെ തന്നെ.
നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നതെന്നാണ് കേള്‍ക്കുന്നത്. അറ്റ്‌ലിയുടെ രാജാറാണിയിലെ, നയന്‍താരയുടെ പ്രകടനം മികച്ചതായിരുന്നു. 'വില്ല' എന്ന ചിത്രത്തിന് വേണ്ടി നേരത്തെ വിജയ് യും നയന്‍താരയും ജോഡി ചേര്‍ന്നിട്ടുണ്ട്.
രാജാറാണി, കത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോര്‍ജ് സി വില്യംസാണ് അറ്റ്‌ലിയുടെ പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിയ്ക്കുന്നത്. ചിമ്പുദേന്റെ പുതിയ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ അറ്റ്‌ലിയുടെ ചിത്രത്തിലേക്ക് കടക്കും.
വിജയ് യുടെ കടുത്ത ആരാധകന്‍ കൂടായായ അറ്റ്‌ലി ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി 'നന്‍പന്‍' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. വിജയ് യുടെ 59 ആം ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications