ലവ് യു പാപ്പാ... ഭാര്യയ്ക്ക് ഹൃദയസ്പർശിയായി പിറന്നാൾ ആശംസ നേർന്ന് അറ്റ്ലി, ചിത്രം വൈറൽ
ചെറിയ സമയം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അറ്റ്ലി. വിരൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഈ യുവ സംവിധായകന്റെ കൈകളിൽ ഉള്ളൂവെങ്കിലും ഇവയെല്ലാം ബോക്സോഫീസിൽ ഹിറ്റുകൾ സ്വന്തമാക്കിയതായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിജയ്- അറ്റ്ലി കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രമായ ബിഗിൽ തിയേറ്ററുകൾ ആഘോഷമാക്കുകയാണ്.

അണിയറയിൽ സിനിമ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് പ്രിയ സംവിധായകൻ. ഭാര്യയ്ക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഹൃദയസ്പർശിയായ ആശംസ നേർന്നിരിക്കുന്നത്.'' ആദ്യം നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ നമ്മൾ വിവാഹിതരായി, തുടർന്ന് നീ എന്റെ ഭാര്യയായി. ഇപ്പോൾ നീ എന്റെ മകളും എന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു. എന്റെ പ്രിയപ്പെട്ട പാപ്പാ- താരം ട്വീറ്റ് ചെയ്തു.
ബിഗിലിനു ശേഷം ബോളിവുഡ് എൻട്രിയ്ക്കായി തയ്യാറെടുക്കുകയാണ് അറ്റ്ലി. കന്നി ചിത്രം തന്നെ ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനോടൊപ്പമാണ്. പ്രിയ സംവിധായകന് വൻ പ്രതിഫലമലമാണ് ചിത്രത്തിനായി വാഗ്ദാനം നൽകിയിരിക്കുന്നതെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ എസ്ആർകെയുടെ മടങ്ങി വരവ് ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.



Click it and Unblock the Notifications











