»   » ഷൂട്ടിങ്ങിനിടയില്‍ സഹസംവിധായകരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഇളയദളപതിയെക്കുറിച്ച് സംവിധായകന്‍ പറയുന്നു

ഷൂട്ടിങ്ങിനിടയില്‍ സഹസംവിധായകരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഇളയദളപതിയെക്കുറിച്ച് സംവിധായകന്‍ പറയുന്നു

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ വിജയ് യെ മികച്ച നടനെന്ന് മാത്രം വിശേഷിപ്പിച്ചാല്‍ ശരിയാവില്ലെന്ന് സംവിധായകന്‍ അറ്റ്‌ലീ. വിജയ് യുടെ 61ാമത്തെ ചിത്രമായ മേര്‍സല്‍ സംവിധാനം ചെയ്യുന്നത് അറ്റ്‌ലീയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം തെരിക്കു ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമ കൂടിയാണിത്.

Vijay

വിജയ് യുടെ 43ാമത്തെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ജ്യോതിക ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ സാമന്ത ,കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Marcel

ചിത്രീകരണത്തില്‍ സിനിമയുടെ കണ്ടിന്യൂയിറ്റിയെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് വിജയ യെന്ന് സംവിധായകന്‍ പറയുന്നു. പലപ്പോഴും അടുത്ത രംഗത്തെകകുറിച്ച് സഹസംവിധായകര്‍ മറക്കാറുണ്ട്. എന്നാല്‍ താരം അക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണെന്ന് സംവിധായകന്‍ പറയുന്നു. തെരിക്ക് ശേഷമുള്ള അറ്റ് ലീ വിജയ് ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
Most people look at Vijay as a mass actor. But, I’ve seen him perform. He’s an outstanding actor. I’ve noticed a lot of things during shooting. His sense of continuity is brilliant. He will know even the minutest details like where and how he kept his hand or leg during a particular shot. Whether the assistant director remembers or not, he will know.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam