»   » തൃഷയ്ക്ക് ഇപ്പോഴും പ്രണയമുണ്ട്!!! എന്തിനോടെന്നല്ലേ... തൃഷ വെളിപ്പെടുത്തുന്നു..!

തൃഷയ്ക്ക് ഇപ്പോഴും പ്രണയമുണ്ട്!!! എന്തിനോടെന്നല്ലേ... തൃഷ വെളിപ്പെടുത്തുന്നു..!

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നനായികമാരില്‍ ഒരാളാണ് തൃഷ. ഇടക്കാലത്ത് സിനിമകളില്‍ നിന്നും അല്പം അകന്ന് നിന്ന തൃഷ ഇപ്പോള്‍ വീണ്ടും തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരിക്കുകയാണ്. ചിത്രകരണത്തിരിക്കുന്നതടക്കം ഒരുപിടി ചിത്രങ്ങളാണ് ഇപ്പോള്‍ താരത്തിന്റെ കൈവശമുള്ളത്.

പ്രണയവും പ്രണയ തകര്‍ച്ചയും തൃഷയെ മാനസീകമായി തളര്‍ത്തിയിരുന്നു. അതില്‍ നിന്നും പൂര്‍വ്വാധികം കരുത്തോടെ തരികെ എത്തിയിരിക്കുന്ന താരത്തിന് ഇപ്പള്‍ മറ്റൊരു പ്രണയമുണ്ട്. അതൊരു വ്യക്തിയോടല്ല എന്നതാണ് ശ്രദ്ധേയം. എന്റെ ഇപ്പോഴത്തെ പ്രണയം എന്ന ഹാഷ് ടാഗില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ്.

പ്രണയം ബോക്‌സിംഗിനോട്

തെന്നിന്ത്യന്‍ താരം തൃഷയുടെ ഇപ്പോഴത്തെ പ്രണയം ബോക്‌സിംഗിനോടാണ്. ബോക്‌സിംഗ് പരിശീലിക്കുന്നതിന്റെ വീഡിയോയാണ് മൈ കറന്റ് ലൗ എന്ന ഹാഷ് ടാഗോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തകര്‍ന്ന പ്രണയം

വിവാഹത്തോളമെത്തിയ പ്രണയമായിരുന്നു തൃഷയും നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍ മാനിയയും തമ്മില്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വിവാഹം നടക്കില്ലെന്നും തങ്ങള്‍ പിരിയുകയാണെന്നും പിന്നീട് താരം വ്യക്തമാക്കുകയായിരുന്നു.

വിവാഹം കഴിക്കില്ല

വരുണ്‍ മാനിയ തൃഷ പ്രണയം തകര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തതോടെ ഇനി വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിലേക്ക് തൃഷ എത്തി. തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരില്‍ ആ തീരുമാനം ഞെട്ടലുണ്ടാക്കി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വിവാഹം മുടങ്ങാനുണ്ടായ കാരണവും തൃഷ വെളിപ്പെടുത്തി.

അഭിനയം നിറുത്തണമെന്ന് ആവശ്യം

വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഈ വിവാഹം നടക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞാല്‍ അഭിനയം നിറുത്തണമെന്ന് വരുണ്‍ ആവശ്യപ്പെട്ടതായിരുന്നു വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം.

മരണം വരെ അഭിനയിക്കണം

സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് താന്‍. സിനിമയാണ് എല്ലാം. നായികയുടെ വേഷം കിട്ടിയില്ലെങ്കില്‍ സഹതാരത്തിന്റെ വേഷം ചെയ്യാനും തായാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് തന്റെ ആഗ്രഹമെന്നും തൃഷ വ്യക്തമാക്കിയിരുന്നു. കൊടി സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു താരം ഇത് വെളിപ്പെടുത്തിയത്.

ആദ്യമായി മലയാളത്തിലേക്ക്

തൃഷ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ മറ്റൊരു ശ്രദ്ധേയകാര്യം. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാണ് തൃഷ. ചിത്രത്തിന്റെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്.

വിജയ് സേതുപതിയുടെ നായിക

വിക്രം വേദ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന 96 എന്ന ചിത്രത്തില്‍ തൃഷയാണ് നായിക. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മൂവിയാണ്.

ബോക്‌സിംഗ് പരിശീലനം കാണാം...

തൃഷ ട്വീറ്റ് ചെയ്തിരിക്കുന്ന ബോക്‌സിംഗ് പരിശീലനത്തിന്റെ വീഡിയോ കാണാം.

English summary
Atress Trisha Krishnan is in love with boxing. She share a video in social media with a hash tag of mycurrentlove. The video goes viral in social media now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam